Friday, April 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപിരിച്ചുവിടലുകളും നാടുകടത്തലും; ട്രംപിനെതിരെ അമേരിക്കയിൽ പ്രതിഷേധം

പിരിച്ചുവിടലുകളും നാടുകടത്തലും; ട്രംപിനെതിരെ അമേരിക്കയിൽ പ്രതിഷേധം

പി പി ചെറിയാൻ

‌വാഷിങ്‌ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇലോൺ മസ്കിന്റെയും നയങ്ങൾക്കും നടപടികൾക്കുമെതിരെ തെരുവിലിറങ്ങി പതിനായിരക്കണക്കിന് പ്രതിഷേധക്കാർ. ട്രംപ് ഭരണകൂടത്തിന്റെ വിവാദപരമായ നയങ്ങൾക്കെതിരെ ശനിയാഴ്ചയാണ് അമേരിക്കയിലുടനീളം പതിനായിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.

ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിൽ, പ്രത്യേകിച്ച് ഫെഡറൽ പിരിച്ചുവിടലുകൾ, കൂട്ട നാടുകടത്തലുകൾ, മറ്റ് വിവാദ നടപടികൾ എന്നിവയിൽ അതൃപ്തി പ്രകടിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പ്രകടനങ്ങളുടെ ഒരു പരമ്പരയാണ് ‘ഹാൻഡ്‌സ് ഓഫ്! ’എന്ന പേരിൽ നടത്തുന്ന പ്രതിഷേധങ്ങൾ.

50 സംസ്ഥാനങ്ങളിലായി 1,200ലധികം സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. പൗരാവകാശ സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, എൽജിബിടിക്യു അഭിഭാഷകർ, ‌ തിരഞ്ഞെടുപ്പ് പ്രവർത്തകർ എന്നിവരുൾപ്പെടെ 150ലധികം ഗ്രൂപ്പുകൾ റാലികളിൽ അണിനിരന്നു. ട്രംപും ഉപദേശകൻ ഇലോൺ മസ്‌കും തങ്ങളുടേതല്ലാത്ത വിഭവങ്ങൾ എടുക്കുന്നുണ്ടെന്നും അവ തടയാൻ അവർ ലോകത്തെ വെല്ലുവിളിക്കുകയാണെന്നും പ്രതിഷേധക്കാർ ആവർത്തിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com