Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaചരിത്രത്തിൽ ഇത്തരമൊന്ന് തങ്ങൾ കണ്ടിട്ടില്ല,ട്രംപിന്റെ നയംമാറ്റത്തിൽ പ്രതികരിച്ച് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ

ചരിത്രത്തിൽ ഇത്തരമൊന്ന് തങ്ങൾ കണ്ടിട്ടില്ല,ട്രംപിന്റെ നയംമാറ്റത്തിൽ പ്രതികരിച്ച് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയംമാറ്റത്തിൽ പ്രതികരിച്ച് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ. ആധുനിക ചരിത്രത്തിൽ ഇത്തരമൊന്ന് തങ്ങൾ കണ്ടിട്ടില്ലെന്ന് പവർ പറഞ്ഞു. അടിസ്ഥാനപരമായ നയംമാറ്റമാണ് ഉണ്ടായതെന്ന് ഇക്കണോമിക് ക്ലബ് ഓഫ് ചിക്കാഗോ സംഘടിപ്പിച്ച പരിപാടിയിൽ അ​ദ്ദേഹം പറഞ്ഞു.

പ്രതീക്ഷിച്ചതിലും വലിയ തീരുവ വർധനയാണ് ഉണ്ടായത്. തീരുവ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നത് നീണ്ടുനിൽക്കുന്ന സാമ്പത്തിക തകർച്ചക്ക് കാരണമാകും. ട്രംപിന്റെ നയങ്ങൾ സാമ്പത്തിക നയങ്ങൾ സമ്പദ്‍വ്യവസ്ഥയെ മോശം വളർച്ചയിലേക്ക് നയിക്കും. ഇത് ഉയർന്ന തൊഴിലില്ലായ്മക്കും പണപ്പെരുപ്പത്തിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഫെഡറൽ റിസർവ് നേരിടാത്ത സാഹചര്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments