ന്യൂയോർക്ക്: സംഗീത പ്രതിഭ ഷാൻ റഹ്മാനും സംഘവും അമേരിക്കയിലെത്തി. ആദ്യ ഷോ ഇന്ന് ന്യു ജേഴ്‌സിയിൽ നടക്കും.
അമേരിക്കയിലും കാനഡയിലും ആയി നടക്കുന്ന സംഗീത പരിപാടിയിൽ മലയാള സിനിമ പിന്നണി ഗായകരായ കെഎസ് ഹരിശങ്കർ, സയനോറ ഫിലിപ്പ്, മിഥുൻ ജയരാജ്, നിത്യ മാമൻ, നിരഞ്ൻ സുരേഷ് എന്നിവരും നെവിൽ (കീബോർഡ്) നെഖീബ് (ഡ്രമ്മർ) ആകാശ് മേനോൻ, അരുൺ തോമസ്, മെൽവിൻ തേറാട്ടിൽ (ഗിറ്റാറിസ്റ്റുകൾ) ജെറി ബെൻസിയർ (പാട്ടുകാരനും സൗണ്ട് എഞ്ചിനീറും) ഉൾപ്പെടുന്ന 12 അംഗ സംഘമാണ് പങ്കെടുക്കുന്നത്.

നോർത്ത് അമേരിക്കൻ പരിപാടി കഴിഞ്ഞു സംഘം ബ്രിട്ടനിൽ പോകും. അവിടെ നിന്ന് ജൂൺ രണ്ടാമത്തെ ആഴ്ച ഇന്ത്യയിലേക്ക് മടങ്ങും.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് സംഘടിപ്പിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റിവൽ മെയ് 24ന് അരങ്ങേറും. ഹൂസ്റ്റണിലെ ജിഎസ്എച്ച് ഇവന്റ് സെന്ററില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെസ്റ്റിനോട് അനുബന്ധിച്ച് ബിസിനസ് എക്‌സ്‌പോ, അവാര്‍ഡ്‌നിശ എന്നിവയും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : +1(346) 773-0074, +1(346)456-2225




