Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയുഎസുമായി ഉഭയകക്ഷി വ്യാപാരക്കരാറിലെത്തുന്ന ആദ്യ രാജ്യങ്ങളിലൊന്ന് ഇന്ത്യ

യുഎസുമായി ഉഭയകക്ഷി വ്യാപാരക്കരാറിലെത്തുന്ന ആദ്യ രാജ്യങ്ങളിലൊന്ന് ഇന്ത്യ

വാഷിങ്ടൻ : യുഎസുമായി ഉഭയകക്ഷി വ്യാപാരക്കരാറിലെത്തുന്ന ആദ്യ രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി. ചർച്ചകൾ നല്ല നിലയിലാണു പുരോഗമിക്കുന്നതെന്നും വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ കഴിഞ്ഞ ആഴ്ചയിലെ ഇന്ത്യാ സന്ദർശനം ചർച്ചകൾക്കു വേഗം കൂട്ടിയെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. അതുപോലെ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള ചർച്ചയിലും വലിയ പുരോഗതിയുണ്ട്. ഒട്ടേറെ രാജ്യങ്ങൾ മികച്ച ആശയങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഞങ്ങൾ ഇവയൊക്കെ വിലയിരുത്തുകയാണ്. 

ചൈന–യുഎസ് പകരം തീരുവകൾ ദീർഘകാലം നിലനിൽക്കുന്നതാണെന്നു വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസുമായി മേഖലകൾ തിരിച്ചുള്ള ചർച്ചകൾ അടുത്തമാസം തുടങ്ങുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments