Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaലോക ഭൗമദിനം ആഘോഷിച്ച് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ

ലോക ഭൗമദിനം ആഘോഷിച്ച് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ

ഹ്യൂസ്റ്റൺ: ലോക ഭൗമ ദിനം ഉചിതമായി 24 ന്യൂസിന്റെ സഹകരണത്തോടെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ ഏപ്രിൽ 24 ശനിയാഴ്ച ആചരിച്ചു. സ്റ്റാഫോർഡ് കേരള ഹൗസിൽ നടന്ന വിവിധ ചടങ്ങുകളിൽ നൂറോളം പേർ പങ്കെടുത്തു . കഴിഞ്ഞവർഷത്തെപ്പോലെ തന്നെ 24 യുഎസ്എയുമായി സഹകരിച്ച ആയിരുന്നു ആഘോഷം. സമൂഹത്തിലെ വിവിധ മേഖലയിലെ പ്രമുഖരോടൊപ്പം ധാരാളം കുട്ടികളും മാതാപിതാക്കളും ഈ ഭൗമദിനാഘോഷത്തിൽ പങ്കെടുത്തു.

രാവിലെ 9ന് ആരംഭിച്ച ചടങ്ങിൽ 50 ഓളം കുട്ടികൾ പങ്കെടുത്തു എന്നതാണ് പ്രത്യേകത. ഭൂമിയെയും അതിന്റെ ആവാസവ്യവസ്ഥയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി മുഖ്യ അതിഥിയായിരുന്ന സ്റ്റാഫോർഡ് മേയർ ശ കെൻ മാത്യു സംസാരിച്ചു. മാറിയ സാഹചര്യങ്ങളിൽ വായു മലിനീകരണവും മറ്റും ഭൂമിയിലെ മനുഷ്യ ജീവനും ഒപ്പം ജീവജാലങ്ങൾക്കും വലിയ ഭീഷണിയാണെന്നും മാറ്റങ്ങൾ ആവശ്യമാണെന്നും ഫോർട്ട്‌ബൻഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ബോധിപ്പിച്ചു.

ഫോമാ നാഷണൽ പ്രസിഡന്റ്‌ ബേബി മണക്കുന്നേൽ ആശംസകൾ അറിയിച്ചു. വരും തലമുറയെ ഭൗമ സംരക്ഷണത്തിനായി ഒരുക്കുകയാണ് ഈ ആചരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് ജോസ് കെ ജോൺ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് കുട്ടികൾ കൊണ്ടുവന്ന ചെടികൾ പരസ്പരം കൈമാറുകയും നടുകയും ചെയ്തു. കുഞ്ഞുങ്ങൾക്ക് അത്യധികം സന്തോഷം പകരുന്ന ഒന്നായിരുന്നു അത്. ഫോർട്ട്‌ബൻഡ് കൗണ്ടി ജഡ്ജ് ശ സുരേന്ദ്രൻ പട്ടേൽ ഫോക്കാനാ ഇന്റർനാഷണൽ നാഷണൽ സെക്രട്ടറി എബ്രഹാം കെ ഈപ്പൻ എന്നിവർ വൃക്ഷത്തൈകൾ നട്ടു. പത്തുമണി യോടു കൂടി ‘Save the Earth’ എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കുവേണ്ടി ചിത്രരചന മത്സരം നടത്തപ്പെട്ടു. ഹൈസ്കൂൾ മിഡിൽ സ്കൂൾ എലമെന്ററി സ്കൂൾ വിഭാഗങ്ങളിലായി 50 ഓളം കുട്ടികൾ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകൾ നൽകി. ഹൈസ്കൂൾ വിഭാഗത്തിൽ ഹാന റോജി വർഗീസ്, മെർലിൻ ജോമി എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.മിഡിൽ സ്കൂൾ വിഭാഗത്തിൽ നിഹാൽ കൊച്ചോത്ത്, ജനിത സാജൻ, ജെഫ്‌ലി റോബി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയപ്പോൾ ഇലമെന്ററി വിഭാഗത്തിൽ റബേക്ക ജോൺ, ജനിത ഫിലിപ്, സത്യാ ഷിജു എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ക്യാഷ് അവാർഡുകൾ സ്വന്തമാക്കി. കൂടാതെ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ടീഷർട്ട് ട്രോഫികൾ മെഡലുകൾ സർട്ടിഫിക്കറ്റുകൾ എന്നിവ നൽകി ആദരിച്ചു. മാഗിന്റെ എല്ലാ നല്ല പ്രവർത്തനങ്ങളെയും ഹൃദയപൂർവ്വം സ്വീകരിക്കുന്ന പ്രിയപ്പെട്ട എല്ലാവർക്കും ഉള്ള നന്ദിയും കടപ്പാടും ബോർഡ് മെമ്പർ വിഘ്നേഷ് ശിവൻ അറിയിച്ചു. വിനു ജേക്കബ്, സാജൻ ടി ജോൺ, ആഷാ സതിഷ് എന്നിവർ ജഡ്ജസ് ആയിരുന്നു.ട്രഷറര്‍ സുജിത്ത് ചാക്കോ, മാത്യു ചാണ്ട പിള്ള, ക്രിസ്റ്റഫർ ജോർജ്, സുനിൽ തങ്കപ്പൻ, രേഷ്മ വിനോദ്, ജോൺ ഡബ്ലിയു വർഗീസ്, ബിജോയ് തോമസ്, അലക്സ് മാത്യു, ജോസഫ് കൂനാതാൻ, മിഖായേൽ ജോയ്, പ്രഭിത്മോൻ വെള്ളിയാൻ, റിനു വർഗീസ്, Sea to Sky കോർഡിനേറ്റർ ജിജു കുളങ്ങര എന്നിവർ നേതൃത്വം നൽകി. എസ് കെ ചെറിയാൻ ജോജി ജോസഫ് വിനോദ് വാസുദേവൻ എന്നിവരും പങ്കെടുത്തു. Hoggan & Associates, Noopura school of Dance എന്നിവ പ്രധാന ഉപഭോക്താക്കൾ ആയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments