Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസംഘർഷം ലഘൂകരിക്കുന്നതിന് യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയോടും പാകിസ്താനോടും അമേരിക്ക

സംഘർഷം ലഘൂകരിക്കുന്നതിന് യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയോടും പാകിസ്താനോടും അമേരിക്ക

വാ​ഷി​ങ്ട​ൺ: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​പി​ന്നാ​ലെ ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​ന്ത്യ​യോ​ടും പാ​കി​സ്താ​നോ​ടും അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യും പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​കോ റൂ​ബി​യോ പ്ര​ത്യേ​കം ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. ദ​ക്ഷി​ണേ​ഷ്യ​യി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ഇ​രു​വ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യ റൂ​ബി​യോ, ഭീ​ക​ര​ത​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് റൂ​ബി​യോ​യു​മാ​യു​ള്ള ച​ർ​ച്ച​ക്കു​ശേ​ഷം എ​സ്. ജ​യ്ശ​ങ്ക​ർ എ​ക്സി​ൽ കു​റി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ശ​ഹ്ബാ​സ് ശ​രീ​ഫു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ റൂ​ബി​യോ ചൂ​ണ്ടി​ക്കാ​ട്ടി. ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പാ​കി​സ്താ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments