Sunday, December 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയുഎസ് പൗരനായ ബന്ദി ഐഡൻ അലക്സാണ്ടറിനെ ഹമാസ് വിട്ടയച്ചു

യുഎസ് പൗരനായ ബന്ദി ഐഡൻ അലക്സാണ്ടറിനെ ഹമാസ് വിട്ടയച്ചു

ഗസ്സ: യുഎസ് പൗരനായ​ ബന്ദി ഐഡൻ അലക്സാണ്ടറിനെ ഹമാസ് വിട്ടയച്ചു. പശ്ചിമേഷ്യൻ പര്യടനത്തിനായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എത്തുന്നതിന് തൊട്ടുമുൻപാണ് ഐഡനെ മോചിപ്പിച്ചത്. മോചനത്തിനായി ഹമാസുമായി യുഎസ് ഖത്തറിൽ നേരിട്ടു നടത്തിയ ചർച്ച നടത്തിയിരുന്നു. ഹമാസ്​ പിടിയിലുള്ള ഏക അമേരിക്കൻ ബന്ദി കൂടിയായിരുന്നു​ ഐഡൻ അലക്സാണ്ടർ.

യുഎസ്​ ബന്ദിയെ കൈമാാറാനുള്ള ഹമാസ്​ തീരുമാനത്തെ അഭിനന്ദിച്ച മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തും ഖത്തറും ഗസ്സയിൽ സമഗ്ര വെടിനിർത്തൽ നീക്കത്തിന്​ ഇത്​ ആക്കം കൂട്ടുമെന്നും അഭിപ്രായപ്പെട്ടിരുന്നു. സന്നദ്ധ സംഘടനകൾ മുഖേന ഗസ്സയിലേക്ക്​ ഉടൻ സഹായം എത്തിക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളും അന്തിമഘട്ടത്തിലാണെന്നാണ്​ റിപ്പോർട്ട്​. അതേസമയം ഹമാസുമായി നേരിട്ട്​ ചർച്ച നടത്തിയ യുഎസ്​ നടപടി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കൂടുതൽ സമ്മർദത്തിലാക്കി. ഇനിയെങ്കിലും ബന്ദിമോചനത്തിന്​ മുന്നിട്ടിറങ്ങാൻ തയാറാകണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടു.എന്നാൽ വെടിനിർത്തൽ ചർച്ചയോട്​ എതിർപ്പില്ലെങ്കിലും ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന്​ നെതന്യാഹു പറഞ്ഞു. ബന്ദിമോചനവും യുദ്ധവിരാമവും ആ​വശ്യപ്പെട്ട്​ തെൽ അവീവിലും ജറൂസലമിലും കൂറ്റൻ റാലികൾ നടന്നു. ഗസ്സയിൽ ഇസ്രായേൽ ക്രൂരതയിൽ മുപ്പതിലേറെ പേർ ഇന്നലെ കൊല്ലപ്പെട്ടു. യെമനിലെ ഹുദൈദ തുറമുഖത്തിനു നേരെയും ഇസ്രായേൽ ആക്രമണം നടത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments