ന്യൂയോര്‍ക്ക്: ഇസ്രായേലില്‍ യുഎസ് എംബസിക്ക് നേരെ ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന്‍ അറസ്റ്റില്‍. ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ വെച്ചാണ് യുഎസ്-ജര്‍മ്മന്‍ ഇരട്ട പൗരത്വമുള്ളയാളെ എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ ) അറസ്റ്റ് ചെയ്തത്. ജോസഫ് ന്യൂമയര്‍ (28) എന്ന വ്യക്തിയാണ് എഫ് ബി ഐയുടെ പിടിയിലായത്. ഇസ്രായേലിലെ ടെല്‍ അവീവിലുള്ള യുഎസ് എംബസി ബ്രാഞ്ച് ഓഫീസിലാണ് ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ചത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് എംബസി കെട്ടിടം നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കേസ്
ഇസ്രായേലില്‍ യുഎസ് എംബസിക്ക് നേരെ ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന്‍ അറസ്റ്റിൽ
RELATED ARTICLES



