ന്യൂഡൽഹി : ക്ലാസിൽ കയറിയില്ലെങ്കിൽ വീസ റദ്ദാക്കുമെന്നു രാജ്യാന്തര വിദ്യാർഥികൾക്കു യുഎസിന്റെ മുന്നറിയിപ്പ്.
‘അനുമതിയില്ലാതെ ക്ലാസുകൾ മുടക്കുക, പഠനം ഇടയ്ക്ക് നിർത്തുക, കോഴ്സിൽനിന്നു പിന്മാറുക.ഇതെല്ലാം ചെയ്താൽ സ്റ്റുഡന്റ് വീസ റദ്ദാക്കപ്പെട്ടേക്കാം’– ഡൽഹിയിലെ യുഎസ് എംബസി അധികൃതർ സമൂഹമാധ്യമസന്ദേശത്തിലൂടെ മുന്നറിയിപ്പു നൽകി. ഒരിക്കൽ വീസ റദ്ദാക്കപ്പെട്ടാൽ ഭാവിയിൽ വീസ ലഭിക്കുന്നതിനു തടസ്സമായി മാറുമെന്നും വ്യക്തമാക്കി. 2023 ൽ 1.4 ലക്ഷം യുഎസ് വീസയാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകിയത്.
രാജ്യാന്തര വിദ്യാർത്ഥികൾക്ക് കർശന മുന്നറിയിപ്പുകളുമായി യു എസ്
RELATED ARTICLES



