ടെൽ അവീവ് : യുഎസ് ഏറ്റവും പുതിയതായി മുന്നോട്ടു വച്ച വെടിനിർത്തൽ നിർദേശത്തിന് ഹമാസിന്റെ അംഗീകാരം. യുഎസ് നൽകുന്ന ഉറപ്പുകൾ, ബന്ദി മോചനത്തിന്റെ സമയം തുടങ്ങിയ കാര്യങ്ങളിൽ ഏതാനും മാറ്റങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥിരമായ വെടിനിർത്തലും ഗാസയിൽ നിന്ന് ഇസ്രയേൽ സേനയുടെ പൂർണമായ പിന്മാറ്റവും സഹായവിതരണം ഉറപ്പാക്കുന്നതും യുഎസ് നിർദേശങ്ങളിൽപെടുന്നതായി ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. ജീവിച്ചിരിക്കുന്ന 10 ബന്ദികളെ ഹമാസ് മോചിപ്പിക്കും; മരിച്ച 18 ബന്ദികളുടെ മൃതദേഹം വിട്ടുകൊടുക്കും.പകരം ഇസ്രയേൽ ജയിലുകളിലുള്ള പലസ്തീൻ തടവുകാരെ മോചിപ്പിക്കും.



