Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജപ്പാനിൽ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം: നാല് ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു

ജപ്പാനിൽ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം: നാല് ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു

ടോക്യോ: ജപ്പാനിൽ യുഎസ് വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു. ജപ്പാന്റെ തെക്കൻ ദ്വീപായ ഒകിനാവയിലെ യുഎസ് വ്യോമതാവളത്തിലാണ് സ്ഫോടനം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഒകിനാവ പ്രിഫെക്ചറൽ സർക്കാരിന്റെ കീഴിലുള്ള കഡേന വ്യോമതാവളത്തിലെ ആയുധസംഭരണ ശാലയിലാണ് സ്ഫോടനം നടന്നതെന്ന് യുഎസ് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

സ്ഫോടനത്തിൽ യുഎസ് സൈനികർകക് പരിക്കേറ്റിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. രണ്ടാം ലോകയുദ്ധകാലത്ത് പൊട്ടാതെകിടന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കും മുൻപ്‌ സൂക്ഷിക്കുന്ന സ്ഥലമാണിത്. സൈനികർ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് സ്വയംപ്രതിരോധസേന (എസ്ഡിഎഫ്) പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments