Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaലോസ് ആഞ്ജലീസിലേക്ക് സൈന്യത്തെ അയക്കാതിരുന്നുവെങ്കിൽ കത്തിയമര്‍ന്നുപോകുമായിരുന്നെന്ന് ട്രംപ്

ലോസ് ആഞ്ജലീസിലേക്ക് സൈന്യത്തെ അയക്കാതിരുന്നുവെങ്കിൽ കത്തിയമര്‍ന്നുപോകുമായിരുന്നെന്ന് ട്രംപ്

വാഷിങ്ടണ്‍: മറീനുകളെയും മറ്റ് സൈനികരെയും താന്‍ വിന്യസിച്ചതുകൊണ്ടുമാത്രമാണ് ലോസ് ആഞ്ജലീസ് നഗരം കത്തിയമരാതിരുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സര്‍ക്കാരിന്റെ കുടിയേറ്റനയത്തിനെതിരേ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലീസില്‍ ആരംഭിച്ച പ്രതിഷേധം ദിവസങ്ങള്‍ക്കിപ്പുറവും രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.


ലോസ് ആഞ്ജലീസിലേക്ക് ഞാന്‍ സൈന്യത്തെ അയക്കാതിരുന്നുവെങ്കില്‍, ഒരിക്കല്‍ മനോഹരവും മഹത്തായിരുന്നതുമായ നഗരം ഇപ്പോഴേക്കും കത്തിയമര്‍ന്നുപോകുമായിരുന്നെന്ന് ട്രംപ് സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ലോസ് ആഞ്ജലീസ് തെരുവുകളിലെ നിലവിലെ സംഘര്‍ഷം ഉയര്‍ത്തുന്ന ഭീഷണി, കുറച്ചുമാസം മുന്‍പ് നഗരത്തെ ബാധിച്ച വന്‍തീപ്പിടിത്തത്തിന് സമാനമാണെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റനയത്തിനെതിരായ പ്രതിഷേധത്തെ നിയന്ത്രിക്കാന്‍ ആയിരക്കണക്കിന് സൈനികരെയാണ് ട്രംപ് ഭരണകൂടം വിന്യസിച്ചിരിക്കുന്നത്. ഇതിനെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടി വലിയ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ട്രംപ് ഏകാധിപത്യപരമായി പെരുമാറുന്നുവെന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന്റെ പ്രതികരണം.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലോസ് ആഞ്ജലീസിലൊട്ടാകെ കുടിയേറ്റകാര്യവിഭാഗം വ്യാഴാഴ്ച മുതല്‍ റെയ്ഡ് ആരംഭിച്ചിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ വംശജര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതല്‍ വ്യാപക പ്രതിഷേധം ആരംഭിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments