Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഖമനയിയെ വധിക്കാനുളള ഇസ്രയേൽ പദ്ധതി തടഞ്ഞത് ട്രംപോ ?

ഖമനയിയെ വധിക്കാനുളള ഇസ്രയേൽ പദ്ധതി തടഞ്ഞത് ട്രംപോ ?

വാഷിങ്ടൻ : ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കാനുളള ഇസ്രയേൽ പദ്ധതി കഴിഞ്ഞദിവസങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടു തടഞ്ഞെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ‘ഇറാൻകാർ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാൻ പോകുന്നില്ല’എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. ഖമനയിയെ വധിക്കാൻ അവസരമുണ്ടെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. ഇക്കാര്യം യുഎസിനു മുന്നിൽ ഒന്നിലേറെത്തവണ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളഞ്ഞു. 


യുഎസിലെ ഫോക്സ് ടിവിയുമായുള്ള അഭിമുഖത്തിൽ, ഈ റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിസമ്മതിച്ചു. ഇറാനെ ആക്രമിക്കും മുൻപ് ട്രംപിനെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments