Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ മേയർ കെൻ മാത്യുവിന് സ്വീകരണം നൽകി

മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ മേയർ കെൻ മാത്യുവിന് സ്വീകരണം നൽകി

ജീമോൻ റാന്നി

ഹൂസ്റ്റൺ: സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മേയർ കെൻ മാത്യുവിന് മാഗിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുടെ സഹകരണത്തിൽ ഊക്ഷ്മള സ്വീകരണം നൽകി. സ്വീകരണ ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു ആശംസകളറിയിച്ചു. മാഗ് പ്രസിഡണ്ട് ജോജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മാഗ് ബോർഡ് ഓഫ് ഡയറക്ടർസ്, ട്രസ്‌റ്റീ ബോർഡംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ജോജി ജോസഫ് മേയറെ പൊന്നാടയണിയിച്ചു ആദരിച്ചു.

മാഗിന്റെ ആസ്ഥാന കേന്ദ്രമായ ‘കേരളാ ഹൗസിൽ ജൂൺ 15 ന് വ്യാഴാഴ്ച വൈകുന്നേരം 6.30 യ്ക്ക് ചടങ്ങുകൽ ആരംഭിച്ചു. കേരളാ ഹൌസ് സ്ഥിതി ചെയ്യുന്ന സ്റ്റാഫ്‌ഫോർഡ് നഗരത്തിലെ മേയറാണ് കെൻ മാത്യുവെന്നത് ഏവർക്കും ആവേശം പകർന്നു.

ശശിധരൻ നായർ (ഫോമാ മുൻ പ്രസിഡണ്ട്) ജി.കെ.പിള്ള (ഫൊക്കാന മുൻ പ്രസിഡണ്ട്) എസ.കെ.ചെറിയാൻ (ഡബ്ലിയുഎംസി ഗ്ലോബൽ വൈസ് പ്രസിഡണ്ട് – അമേരിക്ക ഇൻ ചാർജ്) ജെയിംസ് കൂടൽ (ഒഐസിസി യുഎസ്എ ചെയർമാൻ) പൊന്നു പിള്ള (ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മുൻ പ്രസിഡണ്ട്) ഡോ.ജോർജ്‌ കാക്കനാട്ട് (സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡണ്ട്) ജോർജ്‌ തെക്കേമല (ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട്), റജി കോട്ടയം (ഐസിഇസിഇച്ച്‌) ജേക്കബ് കുടശ്ശനാട്‌ (ഐഎപിസി ഹൂസ്റ്റൺ പ്രസിഡണ്ട് ) സജി പുളിമൂട്ടിൽ (ഡബ്ലിയൂഎംസി അമേരിക്ക റീജിയൻ ട്രഷറർ) ബാബു കൂടത്തിനാലിൽ (പാസഡീന അസ്സോസിയേഷൻ മുൻ പ്രസിഡണ്ട്) മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോസഫ്, മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി, ഡോ.മാത്യു വൈരമൺ (സ്റ്റാഫ്‌ഫോർഡ് മലയാളി അസ്സോസിയേഷൻ) ഡാനിയേൽ ചാക്കോ (വോളന്റീയർ ടീമംഗം) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചവരിൽ ഉൾപ്പെടുന്നു

കെൻ മാത്യു സ്വീകരണത്തിന് നന്ദി പറഞ്ഞു. പ്രൈമറി, റൺ ഓഫ് മത്സരങ്ങളിൽ മലയാളി സമൂഹത്തിൽ നിന്ന് കിട്ടിയ സഹകരനാമൊന്നു കൊണ്ട് മാത്രമാണ് തനിക്കു മേയർ പദവിയിലെത്താൻ കഴിഞ്ഞതെന്ന് കെൻ പറഞ്ഞു. മീറ്റിംഗുകൾ, ഹൗസ് ടു ഹൗസ് പ്രചരണങ്ങൾ, ഫോൺ വഴി വോട്ടർമാരെ ബന്ധപ്പെട്ടവർ, വോട്ടുകൾ നൽകി സഹായിച്ചവർ എല്ലാവർക്കും കെൻ മാത്യു നന്ദി പ്രകാശിപ്പിച്ചു.

ആഴ്ചകളോളം നീണ്ടു നിന്ന പ്രചാരണ പരിപാടികൾക്കു നേതൃത്വം നൽകിയ അനിൽ ആറന്മുള സമ്മേളനത്തിന്റെ എംസിയായി പ്രവർത്തിച്ചു. മാഗ് സെക്രട്ടറി മെവിൻ ജോൺ നന്ദി പറഞ്ഞു.

I
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments