പി പി ചെറിയാൻ
ഫിലഡൽഫിയ : കൊലപാതക കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി, നാല് പതിറ്റാണ്ടിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം, ഫിലാഡൽഫിയ സ്വദേശിയായ വില്യം ഫ്രാങ്ക്ലിൻ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. അദ്ദേഹം തെറ്റ് ചെയ്യാതെ ശിക്ഷയനുഭവിക്കുകയായിരുന്നു എന്ന് ജഡ്ജി വിധിച്ചു.
1980-ൽ ഫിലാഡൽഫിയയില്‍ നടന്ന കൊലപാതകത്തിനാണ് ഫ്രാങ്ക്ലിൻ ശിക്ഷിക്കപ്പെട്ടത്. എന്നാൽ ബുധനാഴ്ച ജഡ്ജി അദ്ദേഹത്തിന്റെ ശിക്ഷാവിധി ഒഴിവാക്കി. 44 വർഷം ആണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്. ജയിലിൽ പോകുമ്പോൾ ഫ്രാങ്ക്ളിന് 33 വയസ്സായിരുന്നു 77–ാമത്തെ വയസ്സിലാണ് അദ്ദേഹം വീട്ടിലേക്കു തിരികെ എത്തുന്നത്.