Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇൻഡ്യാനപൊളിസ് മാളിനടുത്ത് വെടിവയപ്പ്‌; 7 കുട്ടികൾക്ക് വെടിയേറ്റു

ഇൻഡ്യാനപൊളിസ് മാളിനടുത്ത് വെടിവയപ്പ്‌; 7 കുട്ടികൾക്ക് വെടിയേറ്റു

പി പി ചെറിയാൻ

ഇൻഡ്യാനപൊളിസ് : ശനിയാഴ്ച രാത്രി ഡൗണ്ടൗൺ ഇൻഡ്യാനാപൊളിസിലെ ഒരു മാളിന് പുറത്തുണ്ടായ വെടിവെപ്പിൽ ഏഴ് കുട്ടികൾക്ക് വെടിയേറ്റു.

ഇൻഡ്യാനപൊളിസ് മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുമ്പോൾ രാത്രി 11:30-ന് ശേഷമാണ്  വെടിയൊച്ച കേട്ടത്. സർക്കിൾ സെൻ്റർ മാളിന് പുറത്തുള്ള ഒരു ബ്ലോക്കിൽ ആറ് പേർക്ക് വെടിയേറ്റ് പരിക്കേറ്റതായി ഉദ്യോഗസ്ഥർ കണ്ടു. വെടിയേറ്റവരെല്ലാം 12-നും 17-നും ഇടയിൽ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ അടിയന്തര മെഡിക്കൽ സേവനങ്ങൾ സഹായിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. 
സംഭവത്തിൽ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.  ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com