പി. പി ചെറിയാൻ
ഓക്‌ലഹോമ : ഹെയ്തിയിൽ മൂന്ന് മിഷനറിമാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മിഷൻ സ്ഥാപകയായ അലീഷ്യ ലോയ്ഡിന്‍റെ മകൻ ഡേവിഡ് ലോയ്ഡ് മൂന്നാമനും (23) ഭാര്യ നതാലി ലോയ്ഡും (21) ഉൾപ്പെടുന്നു. നതാലി ലോയ്ഡ് മിസോറി സംസ്ഥാന പ്രതിനിധിയുടെ മകളാണെന്ന് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ മറ്റൊരു മിഷൻ അംഗവും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് പേർ അമേരിക്കൻ പൗരന്മരാണ്.
ഇവരുടെ മരണ വിവരം അലീഷ്യ ലോയ്ഡാണ് സ്ഥീകരിച്ചത്. വെള്ളിയാഴ്ച രാത്രി ഒരു സംഘം ആളുകൾ മിഷൻ ആസ്ഥാനം ആക്രമിക്കുകയായിരുന്നുവെന്ന് അലീഷ്യ ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണമുണ്ടായത്. മിഷൻ ജീവനക്കാരനായ ഒരാൾ തന്നെ ഫോണിൽ വിളിച്ച് സംഭവം വിവരിക്കുകയായിരുന്നു