Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ഇർവിങ് സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ സ്വീകരണം നൽകി

പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ഇർവിങ് സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ സ്വീകരണം നൽകി

പി പി ചെറിയാൻ


ഇർവിങ് :കിഴക്കിന്ടെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും ആയ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ  ബാവക്കു  ഇർവിങ്ങിലുള്ള  സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ സ്വീകരണം നൽകി

 ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ചതിനു  ശേഷം കൂടിയ സ്വീകരണ സമ്മേളനത്തിൽ വികാരി വെരി റവ  രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു അനുഗ്രഹ പ്രഭാഷണത്തിൽ തിരുമേനി അമേരിക്കയിലെ പ്രവാസികളിൽ  പ്രകടമായ  ഐക്യത്തിലും  ഭക്തിയിലും  സന്തോഷം പ്രകടിപ്പിച്ചു. വിശ്വാസ ബന്ധം കൂടുതൽ ഉറപ്പിക്കുവാനും  ആത്മീയജീവിതം കൂടുതൽ പുതുക്കി ജാതി മത വർണ്ണ വ്യത്യാസം കൂടാതെ ലോകത്തിലുള്ള  എല്ലാവരും  ഏകോദര സഹോദരങ്ങളായി സ്നേഹത്തോടും ഒരുമയോടെ സമാധാനത്തോടെ ജീവിക്കുവാൻ  ഇടയാകട്ടെ എന്ന് ബാവ  ആശംസിച്ചു

പ്രസ്തുത മീറ്റിംഗിൽ അമേരിക്ക, മെക്സിക്കോ, സൗത്താഫ്രിക്ക മുതലായ രാജ്യങ്ങളിൽ പ്രിയപ്പെട്ടവരുടെ വേദന  അകറ്റുന്നതിനും സാമ്പത്തിക സഹായം ചെന്നതിനും ലക്‌ഷ്യം  വെച്ച്  ആരംഭിച്ച  സെൻതോമസ് ഹെറിറ്റേജ് ഫൗണ്ടേഷന്റെ  ഉദ്ഘാടനം നിർവഹിച്ചു.സെൻതോമസ് ഹെറിറ്റേജ് ഫൗണ്ടേഷൻ വെബ്സൈറ്റ് പ്രകാശനവും ബാവ നിർവഹിച്ചു

 സമ്മേളനത്തിൽ വെരി റവ ജോൺ കുന്നത്തുശ്ശേരിൽ  സഭാ മാനേജിങ് കമ്മിറ്റി അംഗം ഫിലിപ്പ് മാത്യു, ഭദ്രാസന കൗൺസിൽ അംഗം പ്രസാദ് ജോൺ, അരിസോണ ഫ്രണ്ട്സ് ഓഫ് ഫോസ്റ്റർ ചിൽഡ്രൻ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡണ്ട് കരോളിൻ ഫുള്ളർ , ലിൻസ് ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു ഡോ:എലിസബത്ത് തോമസ് സ്വാഗതവും സുനിൽ ഫിലിപ്പ് നന്ദിയും  പറഞ്ഞു സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments