Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമലയാളി യുവാവ് യുകെയിൽ പനിയെ തുടർന്ന് നിര്യാതനായി

മലയാളി യുവാവ് യുകെയിൽ പനിയെ തുടർന്ന് നിര്യാതനായി

ലണ്ടൻ: മലയാളി യുവാവ് യുകെയിൽ പനിയെ തുടർന്ന് അന്തരിച്ചു. മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തിയ ആലത്തൂർ സ്വദേശി ലിബിൻ എം. ലിജോ (27) ആണ് അന്തരിച്ചത്. ഒരാഴ്ചയായി പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ന് നോട്ടിങ്ങ്ഹാം ക്വീൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെയാണ് വിടപറഞ്ഞത്. ബോസ്റ്റണിൽ സെന്റ് ആന്റണീസ് ഇന്ത്യൻ ഓർഡോക്‌സ് കോൺഗ്രിഗേഷൻ ഇടവകാംഗമായിരുന്നു.
നാട്ടിൽ നിന്ന് ബിസിനസ് ആൻഡ് മാനേജ്‌മെന്റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിൻ. പാലക്കാട് ജില്ലയിലെ ആലത്തൂർ ഇരട്ടക്കുളം മണ്ടുമ്പാൽ ഹൗസിൽ ലിജോ എം. ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്. സംസ്‌കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments