ജീമോൻ റാന്നി
ഫിലാഡൽഫിയ: അമേരിക്ക റീജിയൻ വേൾഡ് മലയാളി കൗൺസിൽ ഫാമിലി കോൺഫറൻസ് ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജേഴ്സി വുഡ് ബ്രിഡ്ജിൽ ഉള്ള എ പി എ ഹോട്ടലിൽ വച്ച് നടക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ അംഗങ്ങൾ കോൺഫറൻസിൽ വന്നു സംബന്ധിക്കും. അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനം, റീജിയൻ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ചെയർമാൻ ഹരി നമ്പൂതിരി, ജനറൽ സെക്രട്ടറി ബിജു ചാക്കോ, കോൺഫറൻസ് ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, കോൺഫറൻസ് കൺവീനർ ജിനേഷ് തമ്പി എന്നിവരുടെ നേതൃത്വത്തിലാണ് നടത്തുക.
പ്രൊഫഷണൽ ഫോറം, യൂത്ത് ഡിബേറ്റ്, മലയാളി മങ്ക, മലയാളി മന്നൻ മത്സരം, ഏഷ്യാനെറ്റും വേൾഡ് മലയാളിയും ചേർന്നൊരുക്കുന്ന അവാർഡ് നൈറ്റ് എന്നിവയൊക്കെ കോൺഫറൻസിന്റെ ഈ വർഷത്തെ പ്രത്യേകതകളാണ്. പ്രശസ്ത ഗായകൻ ചാൾസ് ആന്റണിയുടെ ശ്രുതി മധുരമായ ഗാനങ്ങൾ പ്രോഗ്രാമിൽ ഉടനീളം ഉണ്ടായിരിക്കും.
ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് മൂന്നുദിവസം ഏറ്റവും ആനന്ദകരമായി ചിലവഴിക്കാനും അമേരിക്കയിലെ ടെൻഷൻ നിറഞ്ഞ ജീവിതക്രമത്തിൽ നിന്നും ഒരു അവധി നൽകി പുത്തൻ ഉണർവോടെ പ്രവർത്തന പന്ഥാവിലേക്ക് തിരികെ മടങ്ങുവാനും സാധിക്കുന്ന രീതിയിലാണ് ഇത്
ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് – 908 477 9895
ചെയർമാൻ ഹരി നമ്പൂതിരി – 956 243 1043
കോൺഫറൻസ് ചെയർമാൻ തോമസ് മൊട്ടയ്ക്കൽ – 732 887 1066
കോൺഫറൻസ് കൺവീനർ ജിനേഷ് തമ്പി – 347 543 6272