Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രവർത്തനോൽഘാടനം: ശശി തരൂർ മുഖ്യാതിഥി

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രവർത്തനോൽഘാടനം: ശശി തരൂർ മുഖ്യാതിഥി

ജിനേഷ് തമ്പി

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രവർത്തനോൽഘാടനത്തിൽ  ശശി തരൂർ എം പി മുഖ്യാതിഥിതിയായി പങ്കെടുക്കും. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സൂം മീറ്റിംഗ് മുഖേനെ സെപ്റ്റംബർ 16  ശനിയാഴ്‌ച രാത്രി  8:30തിനാണ്  സംഘടിപ്പിക്കുക.

പുതിയ ഭരണസമിതിക്കു വിജയാശംസകളും അനുമോദനങ്ങളും അറിയിക്കുന്നതായി ശശി തരൂർ എം പി അറിയിച്ചു. ജേക്കബ് കുടശനാട്  (ചെയർമാൻ), ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോൺ (സെക്രട്ടറി), തോമസ് ചെല്ലേത് (ട്രെഷറർ), ബൈജു ഗോപിനാഥൻ (വൈസ് പ്രസിഡന്റ് അഡ്മിൻ)  എന്നിവർ നയിക്കുന്ന അമേരിക്ക റീജിയൻ പുതിയ ഭരണ സമിതി. ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച  ബയേണിയൽ  കോൺഫറൻസ് വേദിയാക്കിയാണ് നിലവിൽ വന്നത്  

ഗ്ലോബൽ നേതാക്കളോടൊപ്പം, അമേരിക്കയിലെ എല്ലാ പ്രൊവിൻസ് പ്രതിനിധികളും  പ്രവർത്തനോൽഘാടന പ്രോഗ്രാമിൽ  സജീവ സാന്നിധ്യമായിരിക്കും.
ഗസ്റ്റ് ഓഫ് ഓണറായി പ്രശാന്ത് ഐഎഎസ്, ഗോപിനാഥ് മുതുകാട്, മിസോറി സിറ്റി മേയർ  റോബിൻ ഏലക്കാട്ട്,   ഫിലിം മേക്കർ  ഡോ ബിജുകുമാർ ദാമോദരൻ എന്നിവർ  പങ്കെടുക്കുന്ന പ്രോഗ്രാമിൽ പ്രൊഫ. ഡൊണാൾഡ് ഡേവിസ് ജൂനിയർ ഓണസന്ദേശം നൽകി സംസാരിക്കും.
എം ജി ശ്രീകുമാർ, വി ടി ബൽറാം  മുഖ്യ സന്ദേശം നൽകും.  

ഹരി നമ്പൂതിരി, ഷാന മോഹൻ എന്നിവർ എം സി കർത്തവ്യം നിർവഹിക്കും.
സെപ്റ്റംബർ 16ന് സംഘടിപ്പിച്ചിരുന്ന പരിപാടിയിലേക്ക്  എല്ലാവരേയും സ്വാഗതം  ചെയ്യുന്നതായി അമേരിക്ക റീജിയൻ ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com