Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവേൾഡ് മലയാളി കൗൺസിൽ ബിസിനസ് കോൺക്ലേവിന് പ്രൗഡഗംഭീരമായ സമാപനം : ഡോ. ബാബു സ്റ്റീഫൻ നേതൃ...

വേൾഡ് മലയാളി കൗൺസിൽ ബിസിനസ് കോൺക്ലേവിന് പ്രൗഡഗംഭീരമായ സമാപനം : ഡോ. ബാബു സ്റ്റീഫൻ നേതൃ നിരയിലേക്ക്

ഹൂസ്റ്റൺ : വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിന് പ്രൗഢഗംഭീരമായ സമാപനം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു. ബിസിനസ് ചർച്ചകളും സെമിനാറുകളും കൊണ്ട് കോൺക്ലേവ് ശ്രദ്ധേയമായി. വിജയകരമായ കോൺക്ലേവിനെ തുടർന്ന് ഗ്ലോബൽ ബിസിനസ് ഫോറം കമ്മിറ്റി വിപുലപ്പെടുത്തിയതായി ഫോറം ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു. അനന്തമായ ബിസിനസ് സാധ്യതകൾ തുറന്ന ബിസിനസ് കോൺക്ലേവിന് തുടർച്ചയുണ്ടാകുമെന്നും ജനുവരിയിൽ കേരളത്തിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ജെയിംസ് കൂടൽ പറഞ്ഞു.

ഡോ. ബാബു സ്റ്റീഫൻ രക്ഷാധികാരിയായി പ്രവർത്തിക്കും. അമേരിക്കൻ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യമാണ് ബാബു സ്റ്റീഫൻ. ഫൊക്കാന മുൻ പ്രസിഡൻ്റ് എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ അറിയപ്പെടുന്ന സാന്നിധ്യമാണ്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലയിൽ അദ്ദേഹം നടത്തി വന്ന പ്രവർത്തനങ്ങൾ നിരവധി നിരാലംബർക്കാണ് ആശയമേറിയത്.

മറ്റു ഭാരവാഹികൾ

ഷിനു മാത്യൂസ് (വൈസ് ചെയർപേഴ്സൺ)
റഫീഖ് പി. കയനയിൽ (വൈസ് ചെയർമാൻ)
സുരേന്ദ്രൻ കണ്ണാട്ട് (വൈസ് ചെയർമാൻ)
തുളസീധരൻ നായർ (സെക്രട്ടറി)
സുകേഷ് ഗോവിന്ദൻ (സെക്രട്ടറി)
തോമസ് സ്റ്റീഫൻ (ട്രഷറർ)
സുനിൽ കൂഴംപാല (അമേരിക്ക റീജിയൻ ബിസിനസ് ഫോറം ചെയർമാൻ),
സക്കീർ ഹുസൈൻ (ചെയർമാൻ, മിഡിൽ ഈസ്റ്റ് റീജയൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments