Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണല്‍ കോണ്‍ഫറന്‍സ്: മത്സരങ്ങള്‍ ഏപ്രില്‍ 29ന്

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണല്‍ കോണ്‍ഫറന്‍സ്: മത്സരങ്ങള്‍ ഏപ്രില്‍ 29ന്

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പതിമൂന്നാമത് റീജിയണല്‍ കോണ്‍ഫറന്‍സും പുരസ്‌കാരവിതരണവും ഏപ്രില്‍ 28, 29, 30 തീയതികളില്‍ ന്യൂജേഴ്‌സി ഐസിലിന്‍ എ.പി.എ വുഡ് ബ്രിഡ്ജ് ഹോട്ടലില്‍ നടക്കും. ‘അക്കരെയാണെന്റെ മാനസം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ മുഖ്യ ആകര്‍ഷകങ്ങളില്‍ ഒന്ന് വിവിധ മത്സരങ്ങളാണ്. ലിറ്റില്‍ പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ്, മിസ്സ് ആന്‍ഡ് മിസ്റ്റര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍, യങ് അഡല്‍റ്റ് ക്ലാസിക്ക് ഡിബൈറ്റ് കോമ്പറ്റീഷന്‍ എന്നീ മത്സരങ്ങള്‍ 29ന് നടക്കും. ഡോ. സിന്ധു സുരേഷാണ് വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. വിവിധ മത്സരങ്ങളും അവയുടെ നിയമാവലിയും ഇങ്ങനെ.

കുട്ടിമിടുക്കര്‍ക്കായി ലിറ്റില്‍ പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് മത്സരം

കുട്ടിമിടുക്കരെ കണ്ടെത്തുന്നതിനുള്ള ലിറ്റില്‍ പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് മത്സരത്തില്‍ അഞ്ച് മുതല്‍ പത്ത് വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ കഴിയുക. ഏപ്രില്‍ 29ന് ഉച്ചയ്ക്ക് ശേഷമാകും മത്സരം അരങ്ങേറുക. ലിഷ ഐശ്വര്യ ചന്ദ്രന്‍, രൂപാ കൃഷ്ണന്‍, ഡോ. സിന്ധു സുരേഷ് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

  • കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം
  • ഓരോ മത്സരാര്‍ത്ഥിയും വേദിയില്‍ നടന്നെത്തി പരിചയപ്പെടുത്തുകയും അവരുടെ കഴിവുകള്‍ കാഴ്ചവയ്ക്കുകയും വേണം. ഒരാള്‍ക്ക് ഒരു മിനിറ്റുവരെ സമയമുണ്ട്.
  • മലയാളത്തില്‍ സംസാരിക്കുന്നവര്‍ക്ക് ബോണസ് മാര്‍ക്ക് ഉണ്ടായിരിക്കും
  • കൂടുതല്‍ വിവരങ്ങള്‍ക്ക്: 845-837-9498

സുന്ദരീ സുന്ദരന്മാര്‍ക്കായി മിസ്സ് ആന്‍ഡ് മിസ്റ്റര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയിലെ സുന്ദരീ സുന്ദരന്മാര്‍ക്കായി മിസ്സ് ആന്‍ഡ് മിസ്റ്റര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ മത്സരം അരങ്ങേറും. 14 മുതല്‍ 25 വയസ്സുവരെയുള്ളവര്‍ക്ക് പങ്കാളികളാകാം. ഏപ്രില്‍ 29ന് ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ലിസ്സ് പൗലോസ്, ബോബി കുര്യാക്കോസ് എന്നിവരാണ് മത്സരാര്‍ത്ഥികളെ ഗ്രൂം ചെയ്യുക. ഡോ. നിഷാപിള്ള, മിലി ഫിലിപ്പ്, ഡോ. ലതാ നായര്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

  • വസ്ത്രങ്ങള്‍ മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണം
  • മേക്കപ്പ്, ഹെയര്‍ എന്നിവ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കും.
  • അപേക്ഷയ്‌ക്കൊപ്പം നിശ്ചിത തുക എന്‍ട്രീഫീസായി അടയ്‌ക്കേണം. അത് മടക്കി ലഭിക്കുന്നതല്ല.
  • മത്സരത്തിന് മൂന്ന് റൗണ്ടുകള്‍ ഉണ്ടായിരിക്കും. മത്സരാര്‍ത്ഥികള്‍ മൂന്നു റൗണ്ടിലും പങ്കെടുക്കണം.
  • ആദ്യ റൗണ്ടില്‍ പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം ധരിക്കണം. റാംമ്പ് വോക്ക്, സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ, അവതരണം എന്നിവയും ഈ റൗണ്ടില്‍ ഉണ്ടാകും.
  • രണ്ടാം റൗണ്ടില്‍ കഴിവുകള്‍ അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. മൂന്നു മിനിറ്റാണ് സമയം. വസ്ത്രധാരണം, അവരണരീതി, നിലവാരം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തും.
  • മൂന്നാം റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ മാത്രമായിരിക്കും വേദിയിലെത്തുക. ജഡ്ജസിന്റെ വിവിധ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം.
  • ഓരോ മത്സരാര്‍ത്ഥിയ്ക്കും ഒപ്പം ഒരാളെ മാത്രമാകും പിന്നണിയിൽ അനുവദിക്കുക
  • മത്സരത്തിനു മുന്നോടിയായി നടക്കുന്ന രണ്ട് റിഹേഴ്‌സലുകളില്‍ നിര്‍ബന്ധമായും മത്സരാര്‍ത്ഥികള്‍ പങ്കെടുത്തിരിക്കണം
  • മത്സരത്തിന്റെ ഭാഗമായി ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിന് മത്സരാര്‍ത്ഥികള്‍ പൂര്‍ണമായും സഹകരിക്കണം. ഇത്തരത്തില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍, വീഡിയോ എന്നിവയുടെ അവകാശം പൂര്‍ണമായും സംഘാടകര്‍ക്ക് മാത്രമായിരിക്കും. സംഘടനയുടെ മറ്റ് പരിപാടികളിലേക്ക് ഈ ചിത്രങ്ങള്‍ ഉപയോഗിക്കും.
  • ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കൊപ്പം വിവിധ വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങളും സമ്മാനിക്കും.
  • ജഡ്ജസിന്റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും
  • കൂടുതല്‍ വിവരങ്ങള്‍ക്ക്: 215- 620-6209

പ്രതിഭകള്‍ക്കായി യങ് അഡല്‍റ്റ് ക്ലാസിക്ക് ഡിബൈറ്റ് കോമ്പറ്റീഷന്‍

വാക്ചാതുരിയും അറിവും അളവുകോലാക്കി യങ് അഡല്‍റ്റ് ഡിബൈറ്റ് കോമ്പറ്റീഷന്‍ 29ന് രാവിലെ 11ന് നടക്കും. 14 മുതല്‍ 23 വയസ്സുവരെയുള്ള പ്രതിഭകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. അക്ഷയ് ഇളയിടം, അപര്‍ണ ഇളയിടം എന്നിവരാണ് മെന്റേഴ്സ്. രൂപ ശ്രീധര്‍, ഡോ. നിഷാപിളള, ലിഷാ ഐശ്വര്യാ ചന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

  • “Keeping Politics Aside, Do India’s Social and Cultural Factors Prompt Corruption?” എന്ന വിഷയത്തിലാണ് ഡിബൈറ്റ് മത്സരം സംഘടിപ്പിക്കുന്നത്
  • മത്സരവിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ അവതരിപ്പിക്കാന്‍ മത്സരാര്‍ത്ഥികള്‍ തയാറായി വരണം. മത്സരദിവസം മാത്രമായിരിക്കും മത്സരാര്‍ത്ഥി ഏത് വാദം അവതരിപ്പിക്കണം എന്ന് അറിയിക്കുക.
  • നാലോ അതിലധികമോ അംഗങ്ങളടക്കിയ ഗ്രൂപ്പുകളായി മത്സരാര്‍ത്ഥികളെ തിരിയ്ക്കും. ഓരോ മത്സരാര്‍ത്ഥിയ്ക്കും തങ്ങളുടെ വാദം വ്യക്തമാക്കാനുള്ള അവസരമുണ്ടാകും.
  • സംവാദത്തിന് ഓരോ തലങ്ങളുണ്ടായിരിക്കും. അവിടെ ആര് സംസാരിക്കണമെന്ന് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. നിശ്ചിതസമയക്രമം പാലിച്ചായിരിക്കണം ഇത്. ആമുഖം -മൂന്ന് മിനിറ്റ്, വാദം, പ്രതിവാദം – രണ്ട് മിനിറ്റ്, നിഗമനം – മൂന്നുമിനിറ്റ്.
  • മൂന്നു ജഡ്ജസ് അടങ്ങിയ പാനലായിരിക്കും വിധി നിര്‍ണയിക്കുക.
  • അവതരണശൈലി, വിഷയാവതരണത്തിലെ ഗൗരവവും, വ്യക്തതയും തുടങ്ങിയ കാര്യങ്ങള്‍ വിധി നിര്‍ണയത്തില്‍ പരിഗണിക്കും
  • വിജയിക്കുന്ന ടീമിന് ഗ്രൂപ്പ് അവാര്‍ഡുണ്ടായിരിക്കും. മികച്ച പ്രഭാഷകന്‍, മികച്ച സംവാദകന്‍ എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും ഉണ്ടായിരിക്കും.
  • കൂടുതല്‍ വിവരങ്ങള്‍ക്ക്: 848-219-7337

അമേരിക്ക റീജിയൻ ചെയര്‍മാന്‍ ഹരി നമ്പൂതിരി, പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ജനറല്‍ സെക്രട്ടറി ബിജു ചാക്കോ, തോമസ് ചേലത്ത്, ട്രഷറർ,കോണ്‍ഫറന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കല്‍, കോണ്‍ഫറന്‍സ് കണ്‍വീനര്‍ ജിനേഷ് തമ്പി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്, മെയില്‍: [email protected]
www.wmcamericaregion.org

മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ: https://form.jotform.com/230616225026143

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com