റെനി കവലയിൽ
ഹൂസ്റ്റൺ: സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച മേയർ കെൻ മാത്യുവിന് വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ സ്വീകരണം നൽകി.
സ്വീകരണ ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു ആശംസകളറിയിച്ചു.
പ്രസിഡന്റ് ബാബു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയണൽ ചെയർമാൻ ജേക്കബ് കുടശ്ശനാട്, ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാൻ ജെയിംസ് വാരിക്കാട്, സെക്രട്ടറി തോമസ് സ്റ്റീഫൻ, ട്രഷറർ ബാബു മാത്യു , വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്.കെ.ചെറിയാൻ,പൊന്നു പിള്ള, മാഗ് പ്രസിഡന്റ്
ജോജി ജോസഫ്, എന്നിവരുടെ സാന്നിധ്യത്തിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് കമ്മിറ്റി അംഗങ്ങൾ മേയറെ പൊന്നാടയണിയിച്ചു ആദരിച്ചു.
സ്റ്റാഫോർഡ് ദേശി റെസ്‌റ്റ്‌റെന്റിൽ ജൂലൈ രണ്ടിന് ഞായറാഴ്ച്ച വൈകുന്നേരം 6.00 യ്ക്ക് ചടങ്ങുകൾ ആരംഭിച്ചു. കേരളാ ഹൌസ് സ്ഥിതി ചെയ്യുന്ന സ്റ്റാഫ്‌ഫോർഡ് നഗരത്തിലെ മേയറാണ് കെൻ മാത്യുവെന്നത് ഏവർക്കും ആവേശം പകർന്നു.
വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയണൽ ചെയർമാൻ ജേക്കബ് കുടശ്ശനാട്, എസ്.കെ ചെറിയാൻ, പൊന്നു പിള്ള, മാഗ് പ്രസിഡണ്ട്
ജോജി ജോസഫ്, ഡോ.മാത്യു വൈരമൺ (സ്റ്റാഫ്‌ഫോർഡ് മലയാളി അസ്സോസിയേഷൻ) ആൻഡ്രൂസ് ജേക്കബ്,മാമ്മച്ചൻ,ഷാജു ജോസഫ് (സംഗമം ന്യൂസ് )സുകു ഫിലിപ്പ്,ജോൺ ഡബ്ല്യൂ വർഗീസ് തുടങ്ങി ഹൂസ്റ്റണിലെ പ്രമുഖർ വേൾഡ് മലയാളി കൗൺസിൽ അംഗം കൂടിയായ മേയർക്ക് ആശംസ നേർന്നു. പ്രസിഡന്റ് ബാബു ചാക്കോ മേയർക്ക് ആശംസ നേർന്നതിനൊപ്പം വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് കേരളത്തിൽ പണിതു കൊടുത്ത വീടിനു സംഭാവന നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
മേയർ കെൻ മാത്യു സ്വീകരണത്തിന് നന്ദി പറഞ്ഞു. പ്രൈമറി, റൺ ഓഫ് മത്സരങ്ങളിൽ മലയാളി സമൂഹത്തിൽ നിന്ന് കിട്ടിയ സഹകരണം കൊണ്ട് മാത്രമാണ് തനിക്കു മേയർ പദവിയിലെത്താൻ കഴിഞ്ഞതെന്ന് കെൻ പറഞ്ഞു. മീറ്റിംഗുകൾ, ഹൗസ് ടു ഹൗസ് പ്രചരണങ്ങൾ, ഫോൺ വഴി വോട്ടർമാരെ ബന്ധപ്പെട്ടവർ, വോട്ടുകൾ നൽകി സഹായിച്ചവർ എല്ലാവർക്കും കെൻ മാത്യു നന്ദി പ്രകാശിപ്പിച്ചു.
ലക്ഷ്മി പീറ്റർ സമ്മേളനത്തിന്റെ എംസിയായി പ്രവർത്തിച്ചു. ഫാൻസിമോൾ പള്ളാത്തുമഠം നന്ദി പറഞ്ഞു. സ്നേഅത്താഴത്തോടെ യോഗം പിരിഞ്ഞു.