Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹമാസ് കീഴടങ്ങിയാല്‍ യുദ്ധം അവസാനിക്കും; സമയം ഇസ്രായേല്‍ തീരുമാനിക്കും: ആന്റണി ബ്ലിങ്കന്‍

ഹമാസ് കീഴടങ്ങിയാല്‍ യുദ്ധം അവസാനിക്കും; സമയം ഇസ്രായേല്‍ തീരുമാനിക്കും: ആന്റണി ബ്ലിങ്കന്‍

വാഷിംഗ്ടണ്‍: ഗാസയിലെ യുദ്ധം അവസാനിക്കണമെങ്കില്‍ ഹമാസ് കീഴടങ്ങണമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. യുദ്ധം അവസാനിപ്പിക്കേണ്ട സമയം ഇസ്രായേലിനു വിട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ഈയാഴ്ച അയച്ച കത്തിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്കടലിലെ വാണിജ്യ കപ്പലുകളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളെല്ലാം അമേരിക്ക  സ്വീകരിക്കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു. അമേരിക്കന്‍ ആയുധങ്ങള്‍ ഇസ്രായേല്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ കത്ത് നല്‍കിയത്.

കോണ്‍ഗ്രസിന്റെ അനുമതി മറികടന്ന് 13,000 റൗണ്ട് ടാങ്ക് വെടിമരുന്ന് ഇസ്രായേലിന് വില്‍ക്കുന്നതിനെതിരെ കത്തില്‍ ആവശ്യമുണ്ടായിരുന്നു.

ജോ ബൈഡന്‍ ഭരണകൂടം ഗാസയില്‍ സാധ്യമായ പരമാവധി സിവിലിയന്‍മാരെ സംരക്ഷിക്കുന്നുണ്ടെന്നും പരമാവധി മാനുഷിക സഹായം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരപരാധികളുടെ ജീവനുകളാണ് നഷ്ടപ്പെടുന്നതെന്ന കാര്യം ബ്ലിങ്കന്‍ സമ്മതിച്ചു. യു എസ് കൈമാറ്റം ചെയ്യുന്ന ആയുധങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ മറ്റേതൊരു രാജ്യത്തിനുമെന്നതുപോലെ ഇസ്രായേലിനും ബാധകമാണെന്നും അവ ഉപയോഗിക്കുന്ന രീതിയും ആവശ്യകതയും ഉള്‍പ്പെടെ അന്താരാഷ്ട്ര മാനുഷിക നിയമത്തെ മാനിക്കുന്നുവെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി അവകാശപ്പെട്ടു.

ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെ ആക്രമിച്ച ഹമാസിനെതിരെയാണ് യുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഹമാസിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ ആയുധങ്ങളുണ്ടെന്ന് ഉറപ്പാക്കാനാണ് അമേരിക്ക ഇസ്രായേലിലേക്ക് ആയുധങ്ങള്‍ അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാസങ്ങളോളം യുദ്ധം തുടര്‍ന്നാലും അമേരിക്ക ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് തുടരുമോ എന്ന സി എന്‍ എന്‍ ലേഖകന്റെ ചോദ്യത്തിന് ഇസ്രായേല്‍ തീരുമാനങ്ങള്‍ എടുക്കണമെന്നായിരുന്നു മറുപടി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments