വാഷിംഗ്ടണ്‍: അധിനിവേശ വെസ്റ്റ് ബാങ്കില്‍ പാലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരെ അക്രമം നടത്തുന്ന ഇസ്രായേലി തീവ്രവാദ കുടിയേറ്റക്കാര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുതതാന്‍ യു എസ് നീക്കം. ഇക്കാര്യം അമേരിക്ക ഇസ്രായേലിനെ അറിയിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഈ വിഷയത്തില്‍ നിങ്ങള്‍ ഈ അഞ്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെ ബന്ധം വകവയ്ക്കാതെ, വെസ്റ്റ് ബാങ്കിലെ കുടിയേറ്റത്തെ തടയാന്‍ ഇസ്രായേല്‍ വിസമ്മതിച്ചതിന് ശേഷമാണ് തീരുമാനമുണ്ടായത്.
വെസ്റ്റ്ബാങ്കില്‍ പാലസ്തീനികള്‍ക്കെതിരായ തീവ്രവാദ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേല്‍ നേതാക്കളോട് ഊന്നിപ്പറയുന്നതായി ജോ ബൈഡന്‍ നവംബര്‍ 18ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതി. ‘തീവ്രവാദികള്‍ക്കെതിരെ വിസ നിരോധനം പുറപ്പെടുവിക്കുന്നത് ഉള്‍പ്പെടെയുള്ള തങ്ങളുടെ സ്വന്തം നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാണെന്നും വെസ്റ്റ് ബാങ്കില്‍ സാധാരണക്കാരെ ആക്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും അദ്ദേഹത്തിന്റെ യുദ്ധ കാബിനറ്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വെളിപ്പെടുത്താത്ത നിരവധി വ്യക്തികള്‍ക്കെതിരെ യു എസ് ”നടപടിയെടുക്കുമെന്ന്” അഴരെ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.