Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeArticlesകര്‍മ്മഫലം (കവിത: ലാലി ജോസഫ്)

കര്‍മ്മഫലം (കവിത: ലാലി ജോസഫ്)

ജീവിതമെന്ന തോണി തുഴഞ്ഞു തളര്‍ന്നു,
ദാഹജലത്തിനായ് കേഴുവതായ് ഞാന്‍.
വാതായനങ്ങള്‍ മുട്ടി നോക്കിയതൊന്നും
തുറന്നില്ലൊരു വാതില്‍ എനിക്കായി.

പ്രാര്‍ത്ഥനയില്‍ ആശ്രയം തേടിയപ്പോള്‍,
അദ്യശ്യമാം കരം നീളുമെന്നു കരുതി
ഒരു തരി സ്‌നേഹത്തിനായി കൊതിച്ചു ഞാന്‍
‘എന്താണ് ഞാന്‍ ഇങ്ങനെ’ എന്നു ചിന്തിച്ചു.

പരതി നോക്കി ആശ്വാസ വാക്കിനായി,
കിട്ടിയില്ല അത്രയും എനിക്കാവശ്യമായത്.
പല വഴി ഞാന്‍ തിരഞ്ഞു നോക്കി,
പല അടവുകളും പയറ്റി നോക്കി.

വട്ടൊന്ന് അഭിനയിച്ചു നോക്കി ഞാന്‍,
സഹതാപം തേടി പണം വാങ്ങാന്‍.
ആരും തിരിഞ്ഞു നോക്കിയില്ല എന്നെ,
കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു.

ശ്രമങ്ങള്‍ എല്ലാം പാഴായി പോയി,
സമയം, ശരീരം അലഞ്ഞതു മാത്രം മിച്ചം.
ഒറ്റക്ക് ഇരുന്ന് ചിന്തിച്ചു ഞാന്‍
ഇനി എന്ത് മാര്‍ഗം ബാക്കിയുണ്ട്?

പതിനെട്ട് അടവുകള്‍ പയറ്റി നോക്കി,
വെറുതെ പണം നേടല്‍ സ്വപ്നമായി,
കാലം കളഞ്ഞു പോയെങ്കിലും
തിരിച്ചുകിട്ടില്ല,
ജീവിതം ജീവിക്കേണ്ടത് തന്നെയല്ലേ?

അദ്ധ്യാനമില്ലാതെ മാര്‍ഗമില്ല മണ്ണില്‍,
കര്‍മ്മഫലം അനുഭവിക്കേണ്ടി വരും
അതുകൊണ്ട് കര്‍മ്മം ചെയ്യുക
മനസോടെ,
മാനവാ, നിന്‍ വഴിയില്‍ നീ മുന്നേറുക,

സത്കര്‍മ്മം ചെയ്യുക അലസത കൂടാതെ,
മാറ്റുക നിന്‍ കുതന്ത്രങ്ങളെയും
മായകളേയും,
കര്‍മ്മത്തില്‍ വിശ്വസിക്കുക ഉറച്ച
മനസോടെ,
ബാക്കി എല്ലാം സ്വയം വരും നിനക്കായ്
മനുഷ്യാ, നീ ഓര്‍ക്കുക നിന്‍ ചെയ്തികള്‍
അതു തന്നെ നിന്‍ കര്‍മ്മഫലം
പഴിചാരിയിട്ടു കാര്യമില്ല,
സത്കര്‍മ്മം ചെയ്ത് നേട്ടങ്ങള്‍ കൊയ്യുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments