Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAutomobileഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ താങ്ങാവുന്ന വിലയിൽ വിപണിയിൽ എത്തിക്കുമെന്ന് ടെസ്‌ല

ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ താങ്ങാവുന്ന വിലയിൽ വിപണിയിൽ എത്തിക്കുമെന്ന് ടെസ്‌ല

ന്യൂയോര്‍ക്ക്: ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ താങ്ങാവുന്ന വിലയിൽ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ പുതിയൊരു പദ്ധതി അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല. സാമൂഹിക മാധ്യമമായ ‘എക്സ്’ പ്ലാറ്റ്ഫോമിൽ ഞായറാഴ്ച ടെസ്‌ല പങ്കുവെച്ച ഒമ്പത് സെക്കന്റ് ടീസർ വീഡിയോയിലാണ് ചൊവ്വാഴ്ചവരെ കാത്തിരിക്കാൻ വാഹനപ്രേമികളോടെ കമ്പനി നിർദേശിക്കുന്നത്.

എക്‌സിൽ ഒക്ടോബർ അഞ്ചിന് ’10/7′ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത ടീസർ വീഡിയോ കൂടാതെ ഇന്നും മറ്റൊരു ടീസർ കൂടെ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇരുണ്ട ക്രമീകരണത്തിൽ സജ്ജീകരിച്ചിരിക്കുന്ന തീമിൽ ടെസ്‌ലയുടെ ഒരു മോഡലിന്റെ ഹെഡ്‍ലൈറ്റുകൾ തുടർച്ചയായി പ്രകാശിക്കുന്നതാണ് പുതിയ ടീസർ വീഡിയോ.

അമേരിക്കയിൽ ‘മോഡൽ വൈ’യുടെ കുറഞ്ഞ വിലയുള്ള പതിപ്പ് പുറത്തിറക്കുന്നത് ടെസ്‌ല മുമ്പ് വൈകിപ്പിച്ചിരുന്നു. വാഹനത്തിന്റെ നിർമാണം പൂർത്തിയാകാത്തതിനാലാണ് ഇത് വൈകുന്നതെന്നും കമ്പനി അറിയിച്ചു. എന്നാൽ ജൂൺ മാസത്തോടെ മോഡലിന്റെ ആദ്യഘട്ട നിർമാണങ്ങൾ ആരംഭിച്ചതായി ടെസ്‌ല അറിയിച്ചിരുന്നു. നിർമാണത്തിന്റെ നാലാംഘട്ടം പൂർത്തിയാകുന്നതോടെ വാഹനം വിപണിയിൽ എത്തിക്കാനായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ടീസർ വീഡിയോ അവതരിപ്പിച്ചതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments