കുവൈത്ത് സിറ്റി: പ്രവാസികൾക്ക് അവരുടെ റെസിഡൻസി (താമസാനുമതി) പുതുക്കണമെങ്കിൽ രാജ്യത്ത് വരുത്തിയിട്ടുള്ള കുടിശ്ശിക മുഴുവൻ നടക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണിത്.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റവും തമ്മിലുള്ള ഏകോപനത്തിലാണ് ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കുന്നത്. സെറ്റിൽമെന്റ് പ്രക്രിയ സുഗമമാക്കുന്നതിന് തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ സഹൽ ആപ്ലിക്കേഷൻ ഉപയോഗിച്ചോ അവരുടെ കുടിശ്ശിക തീർ പ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.