ട്രയംഫ്- ബജാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ സ്പീഡ് 400 മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആദ്യ 10,000 ഉപഭോക്താക്കൾക്ക് വാഹനം 2.23 ലക്ഷം എക്‌സ്‌ഷോറൂം വിലയിൽ ലഭിക്കും. ശേഷം മോട്ടോർസൈക്കിളിന് വില 2.33 ലക്ഷം എക്‌സ്‌ഷോറൂം ആയി വർധിപ്പിക്കും. ട്രയംഫിന്റെ നിരയിലെ ഏറ്റവും വിലകുറഞ്ഞ മോഡലാണ് സ്പീഡ് 400. രണ്ടാമത്തെ ബൈക്ക് സ്ക്രാംബ്ലർ 400 എക്സിന്റെ വില പിന്നീട് പ്രഖ്യാപിക്കും.398 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് നൽകുന്നത്. ഈ എഞ്ചിനെ ട്രയംഫ് ടിആർ-സീരീസ് എഞ്ചിൻ എന്ന് വിളിക്കുന്നു. ഡിഒഎച്ച്സി ആർക്കിടെക്ചർ ഫീച്ചർ ചെയ്യുന്നതും 398 സിസി ഡിസ്പ്ലേസ് ചെയ്യുന്നതുമായ ഒരു ലിക്വിഡ്-കൂൾഡ് യൂണിറ്റാണിത്. പവറിന്റെയും ടോർക്കിന്റെയും കാര്യത്തിൽ കെടിഎം 390 ലൈനപ്പിനോട് കിടപിടിക്കാൻ ഈ മോഡലിന് കഴിയും.
കെടിഎമ്മിലേത് പോലെ ട്രയംഫിലും 6 സ്പീഡ് ഗിയർബോക്‌സ് ആണുള്ളത്.എല്‍ഇഡി ലൈറ്റ് സംവിധാനങ്ങളും, റൈഡ് ബൈ വയര്‍ സാങ്കേതിക വിദ്യയും ഡ്യുവല്‍ ചാനല്‍ എബിഎസ്, ഇമോബിലൈസർ, അസിസ്റ്റ് ക്ലച്ച്, യുഎസ്ബി-സി ചാർജിംഗ് പോർട്ട്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ എന്നിവയും വാഹനത്തിലുണ്ടാകും. ഡാഷിൽ ഒരു വലിയ അനലോഗ് സ്പീഡോമീറ്റർ ഉണ്ട്, അതിനോട് ചേർന്ന് ഒരു ചെറിയ എൽസിഡി സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നു. സ്ക്രീനിൽ ഡിജിറ്റൽ ടാക്കോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ട്രിപ്പ് ഡാറ്റ, ഫ്യൂവൽ ഗേജ് എന്നിവയ്ക്കുള്ള റീഡ്ഔട്ടുകൾ ഉണ്ട്