ദോഹ: ഖത്തറിലെ വാഹനപ്രേമികൾ കാത്തിരിക്കുന്ന ജനീവ മോട്ടോർ ഷോയിൽ 30 അന്താരാഷ്ട്ര ബ്രാൻഡുകൾ പങ്കെടുക്കും. 10 തകർപ്പൻ കാറുകൾ ഷോയിൽ പുറത്തിറക്കും. ഒക്ടോബർ അഞ്ച് മുതൽ 14 വരെയാണ് ഷോ നടക്കുന്നത്. ആഗോള തലത്തിൽ തന്നെ കാർ പ്രേമികൾ കാത്തിരിക്കുന്ന മോട്ടോർ ഷോകളിലൊന്നാണ് ജനീവ മോട്ടോർ ഷോ. സ്ഥിരം വേദിയായ സ്വിറ്റ്‌സർലൻഡിൽ നിന്ന് ഇതാദ്യമായാണ് ജിംസ് മറ്റൊരു രാജ്യത്തെത്തുന്നത്.
ഖത്തറിലെയും ജി.സി.സിയിലെയും കാർ പ്രേമികളുടെ ഹൃദയം നിറക്കുന്ന കാഴ്ചകളാകും ഡി.ഇ.സി.സിയിലെ പ്രദർശന വേദിയിൽ ഒരുക്കുക. 30 ബ്രാൻഡുകൾ പങ്കാളികളാകുന്ന പ്രദർശനത്തിൽ അത്യാധുനിക കാറുകൾ പരിചയപ്പെടാൻ അവസരമുണ്ടാകും. നൂറ് വർഷത്തിലേറെ പഴക്കമുണ്ട് ജനീവ മോട്ടോർ ഷോക്ക്. പ്രധാന വേദിയായ ഡി.ഇ.സി.സിക്ക് പുറമെ മറ്റു അഞ്ച് വേദികൾ കൂടി സജ്ജീകരിക്കുന്നുണ്ട്. ഒക്ടോബർ അഞ്ച് മുതൽ 14 വരെയുള്ള 10 ദിവസത്തിനിടെ രണ്ട് ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്