Thursday, December 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅപേക്ഷകരില്ല; ട്രംപിന്റെ ഗോള്‍ഡ് കാര്‍ഡ് പദ്ധതി അവതാളത്തില്‍

അപേക്ഷകരില്ല; ട്രംപിന്റെ ഗോള്‍ഡ് കാര്‍ഡ് പദ്ധതി അവതാളത്തില്‍

മുംബൈ: അപേക്ഷ ക്ഷണിച്ച് ഒരു ആഴ്ച കഴിഞ്ഞിട്ടും ആരും വാങ്ങാതെ യു.എസിന്റെ ഗോൾഡ് കാർഡ് വിസ. എച്ച് വൺ ബി വിസ ഫീസ് കുത്തനെ ഉയർത്തിയതിന് പിന്നാലെയാണ് യു.എസ് ഭരണകൂടം ഗോൾഡ് കാർഡ് വിസക്ക് അപേക്ഷ ക്ഷണിച്ചത്. സമ്പന്നരായ ഇന്ത്യക്കാർക്ക് പോലും ഈ വിസ വാങ്ങാൻ താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. ഗോൾഡ് കാർഡ് വിസക്ക് പകരം യു.എസിൽ നിക്ഷേപം നടത്തുന്നവർക്കുള്ള ഇബി-5 വിഭാഗം വിസക്ക് ​അപേക്ഷ നൽകാനാണ് ​ഈ രംഗത്തെ വിദഗ്ധർ നൽകുന്ന നിർദേശം.

അപേക്ഷ മാർഗനിർദ്ദേശങ്ങളിലെ അവ്യക്തതയും സ്ഥിര താമസമോ പൗരത്വമോ ഉറപ്പുനൽകാത്തതുമാണ് അപേക്ഷകരുടെ താൽപര്യം കുറയാൻ കാരണമെന്ന് സിങ്കാനിയ & കമ്പനി പ്രൈവറ്റ് ക്ലയന്റ് തലവൻ കേശവ് സിങ്കാനിയ പറഞ്ഞു.

ഇതുവരെ ഒരു അപേക്ഷ പോലും ലഭിച്ചില്ലെന്നും അപേക്ഷക്ക് താൽപര്യം പ്രകടിപ്പിക്കുന്നവരോട് ഇബി-5 വിസ പരിഗണിക്കാനാണ് നിർദേശം നൽകുകയെന്നും പ്രമുഖ ഇമിഗ്രേഷൻ അഭിഭാഷകയായ പൂർവി ചോതാനി പറഞ്ഞു. അപേക്ഷ നൽകിയാൽ നിരവധി കാലം കാത്തിരിക്കേണ്ടതിനാലും നിയമപരവും പ്രായോഗികവുമായ അനിശ്ചിതാവസ്ഥതയുള്ളതിനാലും ഈ ഘട്ടത്തിൽ ഇബി-1, ഇബി-2 വിഭാഗം വിസകളും ആകർഷകമല്ലെന്നും അ​വർ വ്യക്തമാക്കി.

അതിസമ്പന്നരും വ്യവസായ സംരംഭകരും ഗോൾഡ് കാർഡ് വിസയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഭൂരിഭാഗം പേരിൽനിന്നും തുടർനടപടികളുണ്ടായില്ലെന്ന് യു.എസ് ആസ്ഥാനമായുള്ള വിസലോ നാഷനിലെ മാനേജിങ് അറ്റോർണി ശിൽപ മാലിക് പറഞ്ഞു. ഔദ്യോഗികമായി ഒരു അപേക്ഷയും ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments