Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅഫ്ഗാൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ നിർത്തിവെച്ച് യു.എസ്.; അഭയാർഥി അപേക്ഷകളും തടഞ്ഞു

അഫ്ഗാൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ നിർത്തിവെച്ച് യു.എസ്.; അഭയാർഥി അപേക്ഷകളും തടഞ്ഞു

പി.പി ചെറിയാൻ

വാഷിങ്ടൺ ഡി.സി.: രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ വെടിവെപ്പുണ്ടായതിനെ തുടർന്ന്, അഫ്ഗാൻ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ വ്യക്തികൾക്കുമുള്ള വിസകൾ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് “ഉടൻ പ്രാബല്യത്തിൽ” നിർത്തിവെച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

“പൊതു സുരക്ഷ” ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഫ്ഗാൻ പാസ്‌പോർട്ടിൽ യാത്ര ചെയ്യുന്നവർക്ക് വിസ നൽകുന്നത് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് താൽക്കാലികമായി നിർത്തിവെച്ചതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ‘എക്‌സി’ലൂടെ (X) സ്ഥിരീകരിച്ചു.

അടുത്ത കാലത്തേക്കുള്ള എല്ലാ അഭയാർഥി അപേക്ഷകളിന്മേലുള്ള തീരുമാനങ്ങളും തടഞ്ഞുവെച്ചതായി യു.എസ്. ഇമിഗ്രേഷൻ അധികൃതർ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച വാഷിങ്ടൺ ഡി.സി.യിൽ നടന്ന വെടിവെപ്പിൽ ഒരു നാഷണൽ ഗാർഡ് അംഗം കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഈ ആക്രമണത്തിലെ പ്രധാന പ്രതി അഫ്ഗാൻ പൗരനായ റഹ്‌മനഉല്ല ലകൻവാൽ ആണെന്ന് അധികൃതർ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് നടപടി.

“നമ്മുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനേക്കാൾ വലിയ മുൻഗണന യുണൈറ്റഡ് സ്റ്റേറ്റ്സിനില്ല,” സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments