അബുദാബി: അബുദാബിയിൽ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരൻ (37) ആണ് മരിച്ചത്. വാഹനത്തിൽ അഞ്ച് പേരുണ്ടായിരുന്നു. ഗാലക്സി മിൽക്കി വേ കാണാൻ അബുദാബി അൽഖുവയിലേക്ക് പോവുകയായിരുന്നു. പരിക്കേറ്റ നാലു പേരിൽ മൂന്നു പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തിരുവനന്തപുരം സ്വദേശിയായ ഒരാൾ ആശുപത്രിയിൽ തുടരുകയാണ്.
അബുദാബിയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ അൽ ഖുവാ മരുഭൂമിയിലെ മിൽക്കി വേ കാണാനാണ് ശരത്തും സുഹൃത്തുക്കളും പുറപ്പെട്ടത്. മരുഭൂമിയിലെ കൂരിരുട്ടിൽ ദിശ തെറ്റി ഇവർ സഞ്ചരിച്ചിരുന്ന വാഹനം മണൽക്കൂനയിൽപെട്ട് കീഴ്മേൽ മറിയുകയായിരുന്നു. പലതവണ മറിഞ്ഞ വാഹനത്തിൽ നിന്ന് ശരത് തെറിച്ചു വീഴുകയായിരുന്നു.