Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമേരിക്കന്‍ അതീവ രഹസ്യ രേഖകൾ കൈവശംവെച്ചു; മുൻ യു.എസ് സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ കീഴടങ്ങി

അമേരിക്കന്‍ അതീവ രഹസ്യ രേഖകൾ കൈവശംവെച്ചു; മുൻ യു.എസ് സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ കീഴടങ്ങി

വാ​ഷി​ങ്ട​ൺ: സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​തി ര​ഹ​സ്യ രേ​ഖ​ക​ൾ കൈ​വ​ശം​വെ​ച്ചു​വെ​ന്നാ​രോ​പി​ച്ച് ആ​ദ്യ ട്രം​പ് സ​ർ​ക്കാ​റി​ൽ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വും പി​ന്നീ​ട് ക​ടു​ത്ത വി​മ​ർ​ശ​ക​നു​മാ​യ ജോ​ൺ ബോ​ൾ​ട്ട​നെ​തി​രെ കേ​സെ​ടു​ത്തു.

പി​ന്നാ​ലെ അ​ദ്ദേ​ഹം അ​ധി​കൃ​ത​ർ​ക്ക് മു​മ്പാ​കെ കീ​ഴ​ട​ങ്ങി.സ​ർ​ക്കാ​റി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ഡ​യ​റി​ക്കു​റി​പ്പു​പോ​ലു​ള്ള നോ​ട്ടു​ക​ൾ ഇ​ദ്ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. അ​തി ര​ഹ​സ്യ വി​വ​ര​ങ്ങ​ളും ഇ​ങ്ങ​നെ കൈ​മാ​റി​യ​വ​യി​ലു​ണ്ട്.

ഇ​റാ​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ ബോ​ൾ​ട്ട​​െ​ന്റ ഇ-​മെ​യി​ൽ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത​പ്പോ​ൾ അ​ദ്ദേ​ഹം കൈ​മാ​റി​യ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ അ​വ​ർ​ക്ക് ല​ഭി​ച്ചു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

ഇ-​മെ​യി​ൽ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി ബോ​ൾ​ട്ട​െ​ന്റ പ്ര​തി​നി​ധി 2021ൽ ​എ​ഫ്.​ബി.​ഐ​യെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ഈ ​അ​ക്കൗ​ണ്ട് വ​ഴി കൈ​മാ​റി​യെ​​ന്നോ ഹാ​ക്ക​ർ​മാ​ർ​ക്ക് ഈ ​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു​വെ​ന്നോ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ കൈ​വ​ശം വെ​ച്ചു​വെ​ന്ന കു​റ്റം ചു​മ​ത്തി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ വി​ദ​ഗ്ധ​ൻ ആ​ഷ് ലി ​ജെ. ടെ​ല്ലി​സി​നെ ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments