Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമേരിക്കയിലെ ഷട്ട്ഡൗൺ തുടർന്നാൽ വെള്ളിയാഴ്ച മുതൽ പ്രതിദിനം ആയിരക്കണക്കിന് വിമാനങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് എഫ്എഎ.

അമേരിക്കയിലെ ഷട്ട്ഡൗൺ തുടർന്നാൽ വെള്ളിയാഴ്ച മുതൽ പ്രതിദിനം ആയിരക്കണക്കിന് വിമാനങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് എഫ്എഎ.

ഷാജി രാമപുരം

ന്യൂയോർക്ക്: അമേരിക്കയിൽ ഷട്ട്ഡൗൺ തുടർന്നാൽ വെള്ളിയാഴ്ച മുതൽ രാജ്യത്തുടനീളമുള്ള 40 പ്രധാന വിമാനത്താവളങ്ങളിലെ എയർലൈൻ ട്രാഫിക് 10% കുറയ്ക്കുമെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫിയും, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേറ്റർ ബ്രയാൻ ബെഡ്ഫോർഡും പറഞ്ഞു. ശമ്പളമില്ലാതെ ഈ നാളുകളിൽ ജോലി ചെയ്യുന്ന എയർ ട്രാഫിക് കൺട്രോളർമാരുടെ സമ്മർദ്ദം കുറയ്ക്കുന്നതിനാണ് ഈ ഇളവുകൾ ലക്ഷ്യമിടുന്നത്.

എയർ ട്രാഫിക് കൺട്രോളർമാരുടെ സമ്മർദ്ദം കുറയ്ക്കുന്നതിന് ഷെഡ്യൂൾ ചെയ്ത ശേഷിയിൽ 10% കുറവ് ഉചിതമാണെന്നും, ഏകദേശം 40 ഉയർന്ന ട്രാഫിക് ലൊക്കേഷനുകളെ തിരിച്ചറിഞ്ഞിട്ടുണ്ടന്നും പട്ടിക പിന്നീട് പുറത്തിറക്കുമെന്നും, സ്റ്റാഫിംഗ് ട്രിഗറുകൾ തുടർന്നും കാണുന്നതിനാൽ, ആ നിർദ്ദിഷ്ട ലൊക്കേഷനുകളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

വ്യോമയാന വകുപ്പ് അവലോകനം ചെയ്ത ഡാറ്റയുടെയും, ഷട്ട്ഡൗൺ സമയത്ത് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജീവനക്കാരുടെ സമ്മർദ്ദങ്ങളുടെയും അടിസ്ഥാനത്തിൽ വിമാനങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഒരു മുൻകരുതൽ നടപടിയാണെന്നും, ദേശീയ വ്യോമാതിർത്തിയിലെ അപകടസാധ്യത കുറയ്ക്കുന്നതിനുമാണ് ഇപ്രകാരം ഒരു നടപടി സ്വീകരിക്കുന്നതെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫിയും, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേറ്റർ ബ്രയാൻ ബെഡ്ഫോർഡും പത്രസമ്മേളനത്തിൽ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments