Friday, February 13, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമേരിക്കയുടെയുടെ ഭാവി നിർണ്ണയിക്കുന്ന നേതാക്കളുടെ പട്ടികയിൽ ഇന്ത്യൻ വംശജനായ ഡോ. നിരവ് ഷാ

അമേരിക്കയുടെയുടെ ഭാവി നിർണ്ണയിക്കുന്ന നേതാക്കളുടെ പട്ടികയിൽ ഇന്ത്യൻ വംശജനായ ഡോ. നിരവ് ഷാ

പി. പി ചെറിയാൻ

ബ്രൺസ്‌വിക്, മെയിൻ: അമേരിക്കൻ പൊതുജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ പോകുന്ന 50 വ്യക്തികളുടെ പട്ടികയിൽ പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. നിരവ് ഷാ ഇടംപിടിച്ചു. പ്രശസ്ത മാധ്യമമായ ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ ആണ് ഈ പട്ടിക തയ്യാറാക്കിയത്.

മെയിൻ സംസ്ഥാനത്തെ ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഡെമോക്രാറ്റിക് പ്രൈമറി സർവേകളിൽ അദ്ദേഹം മുൻപന്തിയിലാണ്.ശാസ്ത്രം, ആരോഗ്യം, ബിസിനസ് തുടങ്ങിയ മേഖലകളിൽ രാജ്യത്തെ സ്വാധീനിക്കുന്ന വ്യക്തികളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. മെയിൻ (Maine) സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി ഡോ. നിരവ് ഷായാണ്.

കോവിഡ്-19 കാലത്ത് മെയിൻ സിഡിസി (CDC) ഡയറക്ടറായി മികച്ച പ്രവർത്തനം കാഴ്ചവെച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബൈഡൻ ഭരണകൂടം അദ്ദേഹത്തെ യുഎസ് സിഡിസിയുടെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു.

ഈ അംഗീകാരം മെയിനിലെ ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി ഉൾപ്പെടെയുള്ള പ്രമുഖരും ഈ പട്ടികയിൽ ഡോ. ഷായ്‌ക്കൊപ്പം ഇടംപിടിച്ചിട്ടുണ്ട്..

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments