ന്യൂഡല്‍ഹി : അയര്‍ലന്‍ഡിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ നേരിടാന്‍ ശക്തമായി നടപടിയെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കയ്യേറ്റം ചെയ്യപ്പെടുന്ന സംഭവങ്ങളെക്കുറിച്ചു എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സുധാകരന്‍, ഹൈബി ഈഡന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠന്‍, ഫ്രാന്‍സിസ് ജോര്‍ജ്, അടൂര്‍ പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതിന് മറുപടിയായി വിദേശകാര്യ മന്ത്രി അതിക്രമങ്ങളെ പരസ്യമായി അപലപിക്കുമെന്ന് അറിയിച്ചു.
മാത്രമല്ല, അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഉള്‍പ്പെടെയുള്ളവര്‍ അതിക്രമങ്ങളെ പരസ്യമായി അപലപിച്ചെന്നും വംശീയ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.



