Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅറബ് രാജ്യങ്ങൾ ഒന്നിക്കണമെന്നും ആത്യന്തിക വിജയം ഇറാന്റേതാണെന്നും തുർക്കി

അറബ് രാജ്യങ്ങൾ ഒന്നിക്കണമെന്നും ആത്യന്തിക വിജയം ഇറാന്റേതാണെന്നും തുർക്കി

ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ ഇസ്രയേലിനെ വിമർശിച്ച് തുർക്കി. സംഘർഷത്തിൽ അറബ് രാജ്യങ്ങൾ ഒന്നിക്കണമെന്നും ആത്യന്തിക വിജയം ഇറാന്റേതാണെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും തുർക്കി പ്രസിഡന്റ് രജബ് തയ്യിബ് എർദോഗൻ. ഇസ്താംബൂളിൽ നടന്ന ഒഐസി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രയേൽ ആക്രമണത്തെ നിയമപരമായ വഴിയിലാണ് ഇറാൻ പ്രതിരോധിക്കുന്നത്. യുഎസ് -ഇറാൻ ആണവ ചർച്ചകൾ അട്ടിമറിക്കാനാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചതെന്നും തുർക്കി പ്രസിഡന്റ് പറഞ്ഞു.
പലസ്തീനിൽ ഇസ്രായേലിനെ തടഞ്ഞില്ലെങ്കിൽ അയൽരാജ്യങ്ങളിലേക്ക് കൂടി അവർ കടന്നുകയറും. പലസ്തീനും ഇറാനുമൊപ്പം മുസ്‌ലിം ലോകം ഉറച്ചുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ആക്രമണം നിർത്താതെ ഇസ്രയേലുമായി ഒരു ചർച്ചക്കും തയ്യാറില്ലെന്നും ഇറാൻ വ്യക്തമാക്കി. സംഘർഷത്തിൽ ഇരു രാജ്യങ്ങളും ശക്തമായ ആക്രമണമാണ് പരസ്പരം നടത്തുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments