Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅലബാമയിൽ അമേരിക്കൻ പൗരത്വം ലഭിച്ച പൗരന്മാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് പരിഗണനയിൽ

അലബാമയിൽ അമേരിക്കൻ പൗരത്വം ലഭിച്ച പൗരന്മാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് പരിഗണനയിൽ

പി പി ചെറിയാൻ

അലബാമ: അലബാമയിലെ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ പൊതു സ്ഥാനങ്ങൾക്കും “സ്വദേശജനിത പൗരൻ” (natural-born citizen)** എന്ന നിബന്ധന ആവശ്യമായിരിക്കും..അലബാമാ സ്റ്റേറ്റ് സെക്രട്ടറി വസ് ആലനും റിപ്പബ്ലിക്കൻ സെനറ്റർ ഡോണി ചെസ്റ്റീനും ചേർന്ന് സംസ്ഥാന ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള നീക്കത്തിലാണ്

ഇത് നടപ്പായാൽ, അമേരിക്കയിൽ ജനിച്ചവർക്ക് മാത്രമേ ഗവർണർ, ലഫ്റ്റനന്റ് ഗവർണർ, അറ്റോർണി ജനറൽ, നിയമസഭാംഗങ്ങൾ, ജഡ്ജിമാർ, ഷെരിഫ് എന്നിവർക്ക് സ്ഥാനാർഥികളാകാൻ കഴിയൂ. അമേരിക്കയ്ക്ക് പുറത്ത് ജനിച്ച് പൗരത്വം നേടിയ സ്വാഭാവികീകരിത (naturalized) പൗരന്മാർക്ക് ഇത്തരം സ്ഥാനങ്ങൾ ലഭ്യമാകില്ല.

അമേരിക്കൻ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഉള്ളതുപോലെ തന്നെയാണ് ഞങ്ങൾ ആ സ്റ്റാൻഡേർഡ് സംസ്ഥാനതലത്തിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. വിദേശ സ്വാധീനം സംസ്ഥാന രാഷ്ട്രീയത്തിൽ എത്താതിരിക്കാൻ ഇതു സഹായിക്കും.”വസ് ആലൻ വ്യക്തമാക്കി, “

പ്രസ്താവനക്കെതിരെ വിമർശനങ്ങൾ ഉയരാനിടയുണ്ടെങ്കിലും, ആലനും ചെസ്റ്റീനും ഈ നിർദ്ദേശം സംസ്ഥാനത്തിന്റെ രാഷ്ട്രീയ വിശ്വാസ്യത ഉറപ്പാക്കാൻ ആവശ്യമാണ് എന്ന് വ്യക്തമാക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments