Friday, January 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു

അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു

പി.പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :ഇന്ത്യൻ വംശജനായ അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (SSA) ഡെപ്യൂട്ടി കമ്മീഷണറായി ജനുവരി 5-ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 2031 ജനുവരി വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.

ഏകദേശം 50,000 ജീവനക്കാരും 1.5 ട്രില്യൺ ഡോളർ വാർഷിക ബജറ്റുമുള്ള ഈ ഭീമൻ ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് ഇനി അർജുൻ മോദി നേതൃത്വം നൽകും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. വെറും 8 ഡോളറുമായി അമേരിക്കയിലെത്തിയ തന്റെ പിതാവിൽ നിന്നാണ് പൊതുസേവനത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടതെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം വൈകാരികമായി പ്രതികരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments