എറണാകുളം: ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെളിയത്തുനാട് സ്വദേശി സാജൻ (48) ആണ് മരിച്ചത്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന സാജനെ കോഴിക്കോട് സ്വദേശി അഷറഫാണ് കുത്തിയത്. അഷറഫും നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നയാളാണ്. ഇന്ന് രാവിലെയാണ് സാജനെ അഷറഫ് കുത്തിയത്. അഷറഫ് പൊലീസ് കസ്റ്റഡിയിലാണ്.
ആലുവയിൽ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
RELATED ARTICLES



