ദില്ലി : ആശമാരുടെ നിരാഹര സമരത്തിന് മുൻപായി സർക്കാർ ഇടപെടൽ നടത്തിയെന്ന് വരുത്തി തീർക്കാനുള്ള ഗൂഢനീക്കം മാത്രമാണ് ധൃതിപിടിച്ച് സർക്കാർ നടത്തിയ ചർച്ച. അതിനാലാണ് ആശമാരുടെ ആവശ്യങ്ങൾക്ക് ചെവിക്കൊടുക്കാതെ മുൻവിധിയോടെ ആരോഗ്യമന്ത്രി ചർച്ച നടത്തിയത്. മനുഷ്യത്വം മരവിച്ച കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടുന്നതാണ് ആശാ വർക്കർമാരോടുള്ള നിന്തരമായ ഈ അവഗണന. കഴിഞ്ഞ ഒരുമാസത്തിലേറെയായി ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിൽ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണ്.അവരുടേത് അതിജീവന പോരാട്ടമാണ്. വേണ്ടപ്പെട്ടവരുടെ ശമ്പളവും ആനുകൂല്യവും ഒറ്റരാത്രി ഇരുട്ടിവെളുക്കും മുൻപ് കൂട്ടാൻ വ്യഗ്രതകാട്ടുന്ന സർക്കാരിന് ആശമാരുടെ ഓറേറിയം വർധിപ്പിക്കണമെങ്കിൽ പലകാര്യങ്ങളും പരിഗണിച്ച് ആലോചിച്ചെ കഴിയൂവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്.
ആശാ വർക്കർമാരുടെ സമരം പൊളിക്കാൻ നടത്തിയ ചർച്ച, സർക്കാരിനെതിരെ കെ സുധാകരൻ
RELATED ARTICLES