ന്യൂഡൽഹി: ആർഎസ്എസ് മുഖപത്രം ഓർഗനൈസറിലെ ക്രിസ്ത്യാനികൾക്കെതിരെയുള്ള ലേഖനത്തിൽ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികം സമയം വേണ്ടി വന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.വഖഫ് ബില്ലിലൂടെ ഇപ്പോൾ മുസ്‌ലിങ്ങളെ ആക്രമിക്കുന്നുവെന്നും ഭാവിയിൽ മറ്റ് സമുദായങ്ങളെ ലക്ഷ്യം വെയ്ക്കാൻ ഒരു മാതൃക സൃഷ്ടിക്കുമെന്നും രാഹുൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
‘വഖഫ് ബിൽ ഇപ്പോൾ മുസ്‌ലിങ്ങളെ ആക്രമിക്കുന്നുണ്ടെങ്കിലും ഭാവിയിൽ മറ്റ് സമുദായങ്ങളെ ലക്ഷ്യം വെയ്ക്കുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. ആർഎസ്എസിന് ക്രിസ്ത്യാനികളിലേക്ക് ശ്രദ്ധ തിരിക്കാൻ അധികം സമയം വേണ്ടി വന്നില്ല. ഇത്തരം ആക്രമണങ്ങളിൽ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണ്’, രാഹുൽ ഗാന്ധി പറഞ്ഞു.
ആർഎസ്എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികം സമയം വേണ്ടി വന്നില്ല: രാഹുൽ ഗാന്ധി
RELATED ARTICLES