വാഷിംഗ്ടണ്‍ : യുഎസിലെ ടെക്‌സസിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിനിന്നുള്ള 23 വയസ്സുകാരി രാജ്യലക്ഷ്മി (രാജി) യര്‍ലഗദ്ദയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ടെക്‌സസ് എ & എം യൂണിവേഴ്‌സിറ്റി-കോര്‍പ്പസ് ക്രിസ്റ്റിയില്‍ നിന്ന് അടുത്തിടെ ബിരുദം നേടിയിരുന്നു രാജ്യലക്ഷ്മി. നിലവില്‍ വിദ്യാര്‍ത്ഥിനി യുഎസില്‍ ജോലി അന്വേഷിക്കുകയായിരുന്നുവെന്നാണ് വിവരം.
രാജ്യലക്ഷ്മി ആകസ്മിക മരണത്തിലെ ഞെട്ടലിലാണ് കുടുംബത്തെയും സുഹൃത്തുക്കളും. യുവതി നവംബര്‍ 7 നാണ് മരിച്ചത്. മരിക്കുന്നതിന് രണ്ടുമൂന്നുദിവസം മുമ്പ് കടുത്ത ചുമയും നെഞ്ചുവേദനയും കാരണം അവര്‍ അസ്വസ്ഥരായിരുന്നുവെന്ന് അടുത്ത ബന്ധു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഉറത്തനിടെയാണ് യുവതി മരിച്ചതെന്നാണ് വിവരം. മരണകാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ യുഎസില്‍ പുരോഗമിക്കുകയാണ്.
ആന്ധ്രാപ്രദേശിലെ ബാപട്‌ല ജില്ലയിലെ കര്‍മെച്ചേഡു ഗ്രാമത്തിലാണ് യുവതിയുടെ കുടുംബം. മാതാപിതാക്കള്‍ കര്‍ഷകരാണ്.
അതേസമയം, ദുഃഖിതരായ കുടുംബത്തെ സഹായിക്കുന്നതിനായി, ടെക്സസിലെ ഡെന്റണിൽ നിന്ന് ഗോഫണ്ട്മീയിൽ ഒരു ഫണ്ട് റൈസർ ആരംഭിച്ചിട്ടുണ്ട്. ശവസംസ്കാര ചെലവുകൾക്കായി ഫണ്ട് സ്വരൂപിക്കുക, യുവതിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുക, അവരുടെ വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കുക, മാതാപിതാക്കൾക്ക് സാമ്പത്തിക സഹായം നൽകുക എന്നിവയാണ് കാമ്പെയ്‌നിന്റെ ലക്ഷ്യം.



