ന്യൂഡല്‍ഹി : ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക്കിസ്ഥാന്‍ കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മെര്‍ച്ചന്റ് ഷിപ്പിങ് ആക്ട് 411ാം വകുപ്പ് പ്രകാരമാണ് നടപടി.
ഇന്ത്യന്‍ കപ്പലുകള്‍ പാക്കിസ്ഥാന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കരുതെന്നും തുറമുഖ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ സമുദ്ര താല്‍പര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോകുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് തീരുമാനമെന്നും ഉത്തരവില്‍ പറഞ്ഞു.
പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്ന്, പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണിത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം, പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ചു. ഈ നിര്‍ദ്ദേശം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രാബല്യത്തില്‍ തുടരുമെന്നും അറിയിപ്പിലുണ്ട്.



