ന്യൂഡല്‍ഹി : പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ രാജ്യമെമ്പാടുമുള്ള ജനത അഭിനന്ദിക്കുന്നുണ്ട്. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്തുണയുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യന്‍ സായുധസേനയില്‍ അഭിമാനിക്കുന്നുവെന്ന കുറിപ്പ് എക്‌സിലൂടെ പങ്കുവെച്ചാണ് രാഹുല്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്തുണയറിയിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍സേന നടത്തിയ തിരിച്ചടിയില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു. പാകിസ്താനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഉയര്‍ന്നു വരുന്ന എല്ലാതരം ഭീകരതക്കെതിരെയും ഇന്ത്യക്ക് ഉറച്ച ദേശീയ നയമുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സേനയുടെ ദൃഢനിശ്ചയത്തേയും ധൈര്യത്തേയും ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്ന് എക്‌സ് പോസ്റ്റിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
പഹല്‍ഗാം ഭീകരാക്രമണം മുതല്‍ ഇന്ത്യന്‍ സേനക്കൊപ്പം കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയാണെന്നും ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോണ്‍ഗ്രസ് എക്‌സ് കുറിപ്പില്‍ വ്യക്തമാക്കി. നമ്മുടെ നേതാക്കള്‍ മുന്‍കാലങ്ങളില്‍ വഴികാട്ടി തന്നിട്ടുണ്ടെന്നും ദേശീയതാല്‍പര്യമാണ് തങ്ങള്‍ക്ക് പരമപ്രധാനമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.



