Friday, April 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യയിലേക്ക് എൻട്രി നടത്തുമെന്ന സൂചന നൽകി ടെസ്‌ല

ഇന്ത്യയിലേക്ക് എൻട്രി നടത്തുമെന്ന സൂചന നൽകി ടെസ്‌ല

ഇന്ത്യയിലേക്ക് എൻട്രി നടത്തുമെന്ന സൂചന നൽകി ടെസ്‌ല. ഇന്ത്യയിലെ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് പരസ്യം ചെയ്യാൻ തുടങ്ങിയതായി റിപ്പോർട്ട്. കമ്പനിയുടെ ലിങ്ക്ഡ്ഇൻ പേജിൽ ഇന്ത്യയിലെ 13 ഒഴിവുകളെക്കുറിച്ച് പോസ്റ്റ് ഇട്ടതോടെയാണ് ടെസ്‌ല ഇന്ത്യയിലേക്കെത്തുന്നുവെന്ന സ്ഥിരീകരണമായിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ടെസ്ലയുടെ ലിങ്ക്ഡ്ഇൻ പേജിൽ ജോബ് പോസ്റ്റിംഗുകൾ ലഭ്യമാക്കിയതായാണ് വിവരം.
ലിങ്ക്ഡ്ഇനിലെ ലിസ്റ്റിംഗ് അനുസരിച്ച്, ഒഴിവുകളിൽ ഉപഭോക്തൃ സേവനം, വാഹന പരിപാലനം, വിൽപ്പന, ബിസിനസ് പ്രവർത്തനങ്ങൾ, മാർക്കറ്റിംഗ് എന്നിവ ഉൾപ്പെടെയുള്ള പോസ്റ്റിലേക്ക് ഉദ്യോ​ഗാർത്ഥികളെ തേടിയിരിക്കുന്നത്. 13 പോസ്റ്റുകളിൽ 12 എണ്ണം മുഴുവൻ സമയവും ഒരെണ്ണം പാർട്ട് ടൈം ആണ്. എല്ലാ സ്ഥാനങ്ങൾക്കും ജീവനക്കാർ ഓൺ-സൈറ്റിൽ ജോലി ചെയ്യേണ്ടതുണ്ട്, അതായത് ഉദ്യോഗാർത്ഥികൾ ടെസ്‌ലയുടെ മുംബൈയിലോ ഡൽഹിയിലോ ഉള്ള സ്ഥലങ്ങളിൽ ശാരീരികമായി ഹാജരാകണം.
മഹാരാഷ്ട്രയിലെ മുംബൈ സബർബനിലാണ് ടെസ്‌ല തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ലഭ്യമായ റോളുകളിൽ സർവീസ് അഡ്വൈസർ, പാർട്‌സ് അഡ്വൈസർ, സർവീസ് ടെക്‌നീഷ്യൻ, സർവീസ് മാനേജർ, ടെസ്‌ല അഡ്വൈസർ, സ്റ്റോർ മാനേജർ, ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ്, കസ്റ്റമർ സപ്പോർട്ട് സൂപ്പർവൈസർ, കസ്റ്റമർ സപ്പോർട്ട് സ്‌പെഷ്യലിസ്റ്റ്, ഡെലിവറി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്, ഓർഡർ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്, ഇൻസൈഡ് സെയിൽസ് അഡൈ്വസർ, കൺസ്യൂമർ എൻജേജ് എന്നിവ ഉൾപ്പെടുന്നു.
ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ഒരു പ്രധാന തടസ്സം രാജ്യത്തിൻ്റെ ഉയർന്ന ഇറക്കുമതി തീരുവയായിരുന്നു. ഇലോൺ മസ്‌ക് ഇക്കാര്യം മുമ്പും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇന്ത്യ ഇപ്പോൾ 40,000 ഡോളറിന് മുകളിലുള്ള ഉയർന്ന നിലവാരമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) അടിസ്ഥാന കസ്റ്റംസ് തീരുവ 110% ൽ നിന്ന് 70% ആയി കുറച്ചു, ഇത് അന്താരാഷ്ട്ര നിർമ്മാതാക്കൾക്കുള്ള ചില നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നു.
ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നത് ഉൾപ്പെടെ 2070-ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നത്. ആഗോള വിൽപ്പന മന്ദഗതിയിലായതിനാൽ ടെസ്‌ല പുതിയ വളർച്ചാ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നുണ്ട്. മറ്റ് പ്രധാന വിപണികളെ അപേക്ഷിച്ച് ഇന്ത്യയുടെ ഇവി വിപണി താരതമ്യേന ചെറുതാണ്. 2023-ൽ ഇന്ത്യ ഏകദേശം 1,00,000 ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന രേഖപ്പെടുത്തിയിരുന്നു. അതേസമയം ചൈനയുടെ EV വിൽപ്പന ഏകദേശം 11 ദശലക്ഷം യൂണിറ്റിലെത്തി.
ടെസ്‌ല സിഇഒ എലോൺ മസ്‌കിനെയും മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച അമേരിക്കയിൽ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയിൽ റിക്രൂട്ട്‌മെൻ്റ് നടപടികൾ ആരംഭിച്ചത്. തൊഴിലവസരങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ടെസ്‌ലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com