Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യ ഒരിക്കലും ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല; ശക്തമായി പ്രതികരിക്കും: പാക്കിസ്ഥാന് താക്കീതുമായി വിദേശകാര്യ മന്ത്രി

ഇന്ത്യ ഒരിക്കലും ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല; ശക്തമായി പ്രതികരിക്കും: പാക്കിസ്ഥാന് താക്കീതുമായി വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും ഭീകരതയ്ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണം പ്രദേശത്തിന്റെ ടൂറിസത്തെ തകര്‍ക്കാനും മതപരമായ സംഘര്‍ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് നടത്തിയതെന്നും ജയ്ശങ്കര്‍ പറഞ്ഞു.

”ജമ്മു കശ്മീരിലെ ടൂറിസം സമ്പദ്വ്യവസ്ഥയെ തകര്‍ക്കാനുള്ള ശ്രമവും മതപരമായ ഭിന്നത സൃഷ്ടിക്കാനുള്ള ദുഷ്ട പദ്ധതിയുമായിരുന്നു ഞങ്ങള്‍ കണ്ടത്. കൊലപാതകങ്ങളുടെ ക്രൂരതയ്ക്ക് മാതൃകാപരമായ പ്രതികരണം ആവശ്യമായിരുന്നു, അത് തീവ്രവാദ കമാന്‍ഡ് കേന്ദ്രങ്ങള്‍, പ്രത്യേകിച്ച് ബഹവല്‍പൂരിലും മുരിദ്‌കെയിലും നശിപ്പിച്ചുകൊണ്ട് നല്‍കി”- ഗുജറാത്തിലെ വഡോദരയില്‍ നടന്ന ഒരു പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ‘ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുകയും വളര്‍ത്തുകയും അവരുടെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും പാക്കിസ്ഥാനുള്ള ശക്തമായ സന്ദേശമായി അദ്ദേഹം പറഞ്ഞു.

സ്വയം പ്രതിരോധത്തിനായി പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പല രാജ്യങ്ങളും പിന്തുണച്ചതായും ജയ്ശങ്കര്‍ അഭിപ്രായപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments