Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി

ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി

റിയാദ്​: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ജർമനിയിലെ മ്യൂണിച്ചിൽ സെക്യൂരിറ്റി കോൺഫറൻസിനിടെയാണ്​​ കൂടിക്കാഴ്​ച നടന്നത്​. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള വഴികളും കൂടാതെ പൊതുതാൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഉഭയകക്ഷി, ബഹുമുഖ ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള വശങ്ങളും ഇരുവരും ചർച്ച ചെയ്തു.

ജർമനിയിലെ സൗദി അംബാസഡർ അമീർ അബ്​ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ, വിദേശകാര്യ മന്ത്രി ഒാഫീസ്​ അസിസ്​റ്റൻറ്​ മേധാവി വലീദ് ഇസ്​മാഇൗൽ, വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്​ടാവ്​ മുഹമ്മദ്​ അൽയഹ്​യ എന്നിവർ കൂടിക്കാഴ്​ചയിൽ പ​ങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com